“മെലിഞ്ഞ ശരീരഘടന, സൂര്യപ്രകാശത്തിൽ തിളങ്ങുന്ന ​ഗോൾഡൻ- സിൽവർ നിറത്തിലുള്ള മുടി, കണ്ടാൽ മെഴുകു പ്രതിമ പോലെ…ആരും ഒന്നു നോക്കി നിന്നു പോകും…” വൈറലായി ഈ വെള്ളക്കുതിര

ചടുലത, മനോഹരമായ രോമങ്ങൾ, മെലിഞ്ഞ ശരീരഘടന, സൂര്യപ്രകാശത്തിൽ തിളങ്ങുന്ന ​ഗോൾഡൻ- സിൽവർ നിറത്തിലുള്ള മുടി, കണ്ടാൽ മെഴുകു പ്രതിമ പോലെ…പറയുന്നത് ഒരു കുതിരയെ കുറിച്ചാണ്…സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഈ സുന്ദരൻ കുതിര. അഖൽ-ടെകെ ഇനത്തിൽ പെടുന്ന ഈ കുതിര ലോകത്തിലെ തന്നെ സുന്ദരൻ കുതിരയാണ് എന്നാണ് അറിയപ്പെടുന്നത്. 

Advertisements

തുർക്ക്മെനിസ്ഥാനിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്. ഗബ്രിയേൽ കോർണോ എന്ന യൂസർ ട്വിറ്ററിൽ പങ്കിട്ട വീഡിയോയായിൽ ഒരു അഖൽ-ടെക്കെ കുതിരയെ കാണാം. ‘അപൂർവമായ അഖൽ-ടെകെ തുർക്ക്മെൻ കുതിര. അതിന്റെ തിളക്കമുള്ള രോമപാളിയാണ് അതിന് സ്വർണ്ണക്കുതിര എന്ന വിളിപ്പേര് നൽകിയത്’ എന്ന് കാപ്ഷനിൽ പറഞ്ഞിട്ടുണ്ട്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‌തുർക്ക്മെനിസ്ഥാനിലെ കാരകം മരുഭൂമിയിൽ നിന്നുള്ള അഖൽ-ടെകെ ഇനത്തിൽ പെടുന്ന കുതിരകൾക്ക് അറേബ്യൻ കുതിരകളുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. താരതമ്യേന മിതമായ ഉയരമാണ് ഇവയ്ക്ക് (1.6-1.65 മീറ്റർ). ചടുലത, മനോഹരമായ രോമങ്ങൾ, മെലിഞ്ഞ ശരീരഘടന എന്നിവയൊക്കെയും ഇവയുടെ പ്രത്യേകതയാണ്. ഒപ്പം തന്നെ ഇവയ്ക്ക് നല്ല ബുദ്ധിശക്തിയുണ്ട് എന്നും നല്ല വേഗതയാണ് എന്നും ഇവ കരുത്തരാണ് എന്നും പറയപ്പെടുന്നു. 

സ്വർണ്ണക്കുതിരകൾ എന്നറിയപ്പെടുന്ന അഖൽ-ടെകെ കുതിരകൾക്ക് വലിയ വിലയുണ്ട് എന്നും പറയുന്നു. ഇന്ത്യയിൽ 30 ലക്ഷം രൂപ വരെയാണത്രെ ഇതിന്റെ വില. അതുപോലെ, വിശ്വസ്തതയ്ക്ക് പേരുകേട്ട ഈ കുതിരകൾ അവയുടെ ഉടമകളെ മാത്രമേ സവാരി ചെയ്യാൻ അനുവദിക്കൂ എന്നും പറയാറുണ്ട്. ലോകത്താകമാനമായി ഈ ഇനത്തിൽ പെടുന്ന 7,000 ത്തിൽ താഴെ കുതിരകൾ മാത്രമേ ഉള്ളൂവെന്നാണ് കണക്കുകൾ പറയുന്നത്. അഖൽ-ടെകെ കുതിരകൾ തുർക്ക്മെനിസ്ഥാന്റെ ദേശീയ മൃഗം ​കൂടിയാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.