മക്കളെ കാണുന്നതിനെ ചൊല്ലിയുണ്ടായ തർക്കം: പാലക്കാട് ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപിച്ചു

പാലക്കാട്: മക്കളെ കാണുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന്മണ്ണാർക്കാട് കരിമ്പുഴയിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപിച്ചു. ഇന്ന് രാവിലെ 7.20 ഓടെയാണ് സംഭവം. കരിമ്പുഴ ചീരകുഴി സ്വദേശിനി ഹന്നത്തിനാണ് വെട്ടേറ്റത്. സംഭവത്തിൽ ഹന്നത്തിന്റെ ഭർത്താവ് ഷബീറലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്നങ്ങളെ തുടർന്ന് ഇരുവരും വേർപിരിഞ്ഞ് കഴിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹന്നത്ത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Advertisements

Hot Topics

Related Articles