നാദാപുരം: കുറുവന്തേരിയിലെ ഭര്‍തൃവീട്ടില്‍നിന്ന് കാണാതായ യുവതി പൊലീസ് സ്റ്റേഷനില്‍ ഹാജരായി. കൊല്ലം സ്വദേശിനി 21കാരിയെ രണ്ടുദിവസം മുമ്പ് വളയത്തെ ഭര്‍തൃവീട്ടില്‍നിന്നും കാണാതാവുകയായിരുന്നു. വീട്ടുകാര്‍ പരാതി നല്കി കാത്തിരിക്കുന്നതിനിടയിലാണ് ഞായറാഴ്ച ഇവര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ഭര്‍ത്താവിനെ വേണ്ടെന്നും കൊല്ലം മയ്യനാട് കൊട്ടിയം സ്വദേശിക്കൊപ്പം കഴിയാനാണ് ആഗ്രഹമെന്നും യുവതി മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.
കൊല്ലത്തുനിന്നുള്ള അഭിഭാഷകനും കൊട്ടിയം സ്വദേശിയുടെ ബന്ധുവിനുമൊപ്പമാണ് യുവതി വളയം പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. മൂന്നര വര്‍ഷം മുമ്പായിരുന്നു വിവാഹം. യുവതിയുടെ ഗള്‍ഫിലുള്ള ബന്ധുക്കള്‍ വഴിയായിരുന്നു വിവാഹം ഉറപ്പിച്ചത്. ചൊവ്വാഴ്ച രാത്രി ഭര്‍തൃവീട്ടില്‍ ഉറങ്ങാന്‍കിടന്ന യുവതിയെ ബുധനാഴ്ച രാവിലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് കാണാതായ വിവരം അറിയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
താലി ഉള്‍പ്പെടെ ഭര്‍തൃവീട്ടുകാര്‍ നല്കിയ സ്വര്‍ണാഭരണങ്ങള്‍ കിടപ്പുമുറിയില്‍ അഴിച്ചുവെച്ചാണ് പോയത്. രണ്ടു ജോടി വസ്ത്രങ്ങളും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും കൊണ്ടുപോയിരുന്നു. യുവതിയെ വളയം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.