സീതത്തോട് : വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ സഞ്ചരിച്ചിരുന്ന കാറിന് നേരെ കാട്ടുപോത്തിന്റെ ആക്രമണം. കാറിന് സാരമായ കേടുപാട് സംഭവിച്ചെങ്കിലും ജീവന്‍ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് ജീവനക്കാര്‍. കാറിലുണ്ടായിരുന്ന ആങ്ങമൂഴി മുല്ലശേരില്‍ ബിനു, സീതത്തോട് കല്ലുപാലത്തിങ്കല്‍ മുഹമ്മദ് ഫൈസല്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രാത്രി ഏഴരമണിയോടെ മൂഴിയാര്‍-ആങ്ങമൂഴി റോഡില്‍ കൊടക്കല്ല് വനത്തില്‍വെച്ചായിരുന്നു ആക്രമണം.
ബിനു കാര്‍ ഓടിച്ച് കൊടക്കല്ല് വനത്തില്‍ എത്തിയപ്പോള്‍ രണ്ട് കാട്ടുപോത്തുകള്‍ ദൂരെ നില്‍ക്കുന്നത് കണ്ട് വാഹനം നിര്‍ത്തി. ആ സമയം ചീറിപ്പാഞ്ഞെത്തിയ പോത്തുകളിലൊന്ന് കാറിന്റെ മുകളിലൂടെ കയറി പോകുകയായിരുന്നു. കാറിന്റെ ചില്ല് തകര്‍ന്നു. മുന്‍ഭാഗത്ത് സാരമായ കേടുപാട് സംഭവിച്ചിട്ടുണ്ട്. മൂഴിയാറില്‍ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഘം.