തൃശ്ശൂർ :അതിരപ്പള്ളിയിൽ വിനോദസഞ്ചാരികളുടെ കാറിന് നേരെ കാട്ടാനാക്രമണം
Advertisements
സംസ്ഥാന പാതയായ ആനമല റോഡിൽ ആനക്കയം മേഖലയിൽ വിനോദസഞ്ചാരികളുടെ
കാറിനെ കാട്ടാന ആക്രമിച്ചെഎങ്കിലും സഞ്ചാരികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് അപകടം. റോഡരികിൽനിന്ന കാട്ടാന കാറിന് നേരെ പാഞ്ഞു വന്നു കാറിൻറെ ബോണറ്റിൽ ഇടിക്കുകയായിരുന്നു.
സഞ്ചാരികൾ ഉടൻ തന്നെ കാർ പുറകോട്ടു എടുത്തതിനാൽ
അത്ഭുതകരമായി രക്ഷപ്പെട്ടു.
എറണാകുളം സ്വദേശികളുടെ കാറാണ് ആന ആക്രമിച്ചത്. വാൽപ്പാറയിൽ നിന്ന് മലക്കപ്പാറ വഴി എറണാകുളത്തേക്ക് പോവുകയാണ് സഞ്ചാരികൾ.