വാഹനത്തിന് നേരെ പാഞ്ഞടുത്ത് ഒറ്റയാന്‍; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

പാലക്കാട്: അട്ടപ്പാടിയില്‍ വനം വകുപ്പിന്‍റെ വാഹനത്തിന് നേരെ ഒറ്റയാന്‍റെ ആക്രമണം. കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. രാത്രി 12.30 ഓടെയാണ് സംഭവം.

Advertisements

അട്ടപ്പാടി ദോഡ്ഡുകട്ടി ഊരിന് സമീപം കാട്ടാന ഇറങ്ങിയതറിഞ്ഞ് എത്തിയതാണ് വനം വകുപ്പ് ഉദ്യോ​ഗസ്ഥർ. വനംവകുപ്പിന്‍റെ റാപിഡ് റെസ്പോണ്‍സ് ടീമിന്‍റെ ജീപ്പ് ആണ് ഒറ്റയാന് മുൻപിൽ അകപെട്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വാഹനം ഏറെ ദൂരം പിന്നിലേക്ക് ഓടിച്ചാണ് ആർആർടി സംഘം രക്ഷപെട്ടത്. ചിന്നം വിളിച്ച് പാഞ്ഞ് എത്തിയ ആന പടക്കമെറിഞ്ഞും ശബ്ദമുണ്ടാക്കുകയും ചെയ്തതോടെയാണ് പിന്തിരിഞ്ഞത്. ആനയെ തുരത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും ഫലം കാണാതെ വന്നതോടെയാണ് ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തിയത്. ആന കാട് കയറിയെങ്കിലും വീണ്ടും കൃഷിയിടത്തിലേക്ക് ഇറങ്ങാന്‍ സാധ്യതയുണ്ട്.

Hot Topics

Related Articles