കാട്ടുപന്നികളെ നശിപ്പിക്കുന്നതിന് കര്‍ഷകര്‍ക്ക് അനുവാദം നല്‍കുന്ന ക്ഷുദ്രജീവി പ്രഖ്യാപനം; ഹോട്ട് സ്‌പോട് വില്ലേജുകളില്‍ പത്തനംതിട്ടയിലെ 27 വില്ലേജുകള്‍; ഭൂരിപക്ഷവും കോന്നി താലൂക്കിലെ വില്ലേജുകള്‍

പത്തനംതിട്ട: കാട്ടുപന്നികളെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം സംസ്ഥാനം തയാറാക്കിയ ഹോട് സ്‌പോട് വില്ലേജുകളില്‍ പത്തനംതിട്ടയിലെ 27 വില്ലേജുകള്‍. പട്ടികയില്‍ കോന്നി താലൂക്കിലെ വില്ലേജുകളാണ് ഭൂരിപക്ഷവും.

Advertisements

കോന്നി താഴം, മലയാലപ്പുഴ, കോന്നി, പത്തനംതിട്ട, മൈലപ്ര, കൊടുമണ്‍, വള്ളിക്കോട്, വി. കോട്ടയം, അരുവാപ്പുലം, ചിറ്റാര്‍, സീതത്തോട്, തണ്ണിത്തോട്, ഏനാദിമംഗലം, ഏഴംകുളം, ഏനാത്ത്, അടൂര്‍, പള്ളിക്കല്‍, പെരിങ്ങനാട്, ഏറത്ത്, തുമ്പമണ്‍, പന്തളം തെക്കേക്കര, വടശേരിക്കര, പെരുനാട്, റാന്നി, എഴുമറ്റൂര്‍, തെള്ളിയൂര്‍, മല്ലപ്പുഴശേരി എന്നീ സ്ഥലങ്ങളാണ് പട്ടികയില്ലുള്ളത്. കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നതിനായി സംസ്ഥാനത്ത് നിന്നുള്ള എംപിമാര്‍ക്കും പട്ടിക കൈമാറിയിട്ടുണ്ടെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാട്ടുപന്നികള്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയ വില്ലേജുകളാണ് ഹോട് സ്‌പോട് വില്ലേജുകള്‍. ഇതിനായി വന്യമൃഗ സംരക്ഷണ നിയമത്തിലെ 62ാം വകുപ്പ് പ്രകാരം കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണം. സംസ്ഥാനം സമര്‍പ്പിച്ച പട്ടിക കേന്ദ്രം അംഗീകരിച്ചാല്‍ ഈ വില്ലേജുകളില്‍ കര്‍ഷകര്‍ക്ക് നേരിട്ട് കാട്ടുപന്നികളെ കൊല്ലാനുള്ള അനുവാദം ലഭിക്കും. കൃഷി വിളകള്‍ നശിപ്പിക്കുകയും മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയാവുകയും ചെയ്യുന്ന കാട്ടുപന്നികളെ നശിപ്പിക്കുന്നതിനു കര്‍ഷകര്‍ക്ക് അനുവാദം നല്‍കുന്നതാണ് ക്ഷുദ്രജീവി പ്രഖ്യാപനം.

Hot Topics

Related Articles