ഇടുക്കിയിൽ പീരുമേട്  വനത്തിനുള്ളിൽ കാട്ടാന ആക്രമണം: ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

ഇടുക്കി : ഇടുക്കി ജില്ലയിൽ പീരുമേടിനു സമീപം വനത്തിനുള്ളിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ആദിവാസി സ്ത്രീയാണ് മരിച്ചത്. മലമ്പണ്ടാര വിഭാഗത്തിൽ പെട്ട സീത (54) ആണ് മരിച്ചത്. ഇന്ന് വന വിഭവങ്ങൾ ശേഖരിക്കാൻ വനത്തിനുള്ളിൽ പോയപ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും

Advertisements

Hot Topics

Related Articles