ഓസ്കര് സമര്‍പ്പണ വേദിയില്‍ അവതാരകന് ക്രിസ് റോക്കിന്റെ കരണത്തടിച്ച സംഭവത്തില്‍ പരസ്യമായി മാപ്പു പറഞ്ഞ് വില്‍ സ്മിത്ത്. ഭാര്യയ്ക്കു മുടിയില്ലാത്തതിനെ കളിയാക്കിക്കൊണ്ടുള്ള അവതാരകന്റെ കമന്റാണ് വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്. എന്നാല്‍ വില്‍ സ്മിത്തിന്റെ പ്രവൃത്തി അതിരു കടന്നു പോയെന്നും ഓസകര്‍ വേദിക്കു തന്നെ ഇത് അപമാനമാണെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. അതേസമയം രോഗിയായ ഭാര്യയെ കണ്മുന്നില്വച്ചു കളിയാക്കിയാല്‍ ആരുടെയും നിയന്ത്രണം വിട്ടുപോകുമെന്നും ഭാര്യയ്ക്കേറ്റ അപമാനം സഹിക്കവയ്യാതെയാണ് വില്‍ അവതാരകനെ തല്ലിയതെന്നും ഒരുവിഭാഗം പറഞ്ഞിരുന്നു.
വില്‍ സ്മിത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം;
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അക്രമം ഏതു രൂപത്തിലായാലും വിനാശകരമാണ്. അക്കാദമി അവാര്‍ഡ് വിതരണം നടന്ന കഴിഞ്ഞ രാത്രിയിലെ എന്റെ പെരുമാറ്റം ക്ഷമിക്കാനാകാത്തതുമാണ്. എന്നെപ്പറ്റിയുള്ള തമാശകള്‍ എന്റെ ജോലിയുടെ ഭാഗമാണ്, പക്ഷേ ജെയ്ഡയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള തമാശ എനിക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. അതുകൊണ്ടാണ് ഞാന്‍ വൈകാരികമായി പ്രതികരിച്ചുപോയത്.ക്രിസ്, നിന്നോട് പരസ്യമായി മാപ്പ് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
എന്റെ പെരുമാറ്റം അനുചിതമായിരുന്നു. എനിക്ക് തെറ്റുപറ്റി. അതില്‍ ഞാന്‍ ലജ്ജിക്കുന്നു. എന്നെപ്പോലെയൊരാളില്നിന്നു പ്രതീക്ഷിക്കുന്ന പെരുമാറ്റമല്ല എന്നില്‍ നിന്നുമുണ്ടായത്. സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും ലോകത്ത് അക്രമത്തിന് സ്ഥാനമില്ല.അക്കാദമിയോടും ഷോയുടെ നിര്‍മാതാക്കളോടും ഷോയില്‍ പങ്കെടുത്തവരോടും ലോകമെമ്പാടുമുള്ള എല്ലാവരോടും ക്ഷമാപണം നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വില്യംസ് കുടുംബത്തോടും എന്റെ പ്രിയപ്പെട്ട കിങ് റിച്ചഡ് കുടുംബത്തോടും മാപ്പ് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിമനോഹരമായ ഒരു യാത്ര എന്റെ പ്രവൃത്തിയാല്‍ മലീമസമായതില് ഞാന്‍ ഖേദിക്കുന്നു. ഞാന്‍ എന്നെത്തന്നെ സ്വയം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നുആത്മാര്ത്ഥതയോടെ, വില്‍…