വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം ചങ്ങനാശേരിയിൽ; 75 ലക്ഷം രൂപ സ്വന്തമാക്കിയത് തൃക്കൊടിത്താനം സ്വദേശി

കോട്ടയം: തിരുവോണം ബമ്പറിന് പിന്നാലെ മറ്റൊരു ഭാഗ്യം കൂടി കോട്ടയത്ത്. ഇന്നലെ നറക്കെടുത്ത വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് ചങ്ങനാശേരിയിൽ ലഭിച്ചിരിക്കുന്നത്. ചങ്ങനാശ്ശേരി സ്വദേശിയ്ക്കാണ് വിൻ വിൻ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്.

Advertisements

തൃക്കൊടിത്താനം മേച്ചേരിത്തറ ഗോപി എന്നു വിളിക്കുന്ന മധുവിനെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്.
കൂലിപ്പണി ചെയ്ത് നിതൃവൃത്തി നടത്തുന്നയാളാണ് മധു.
തൃക്കൊടിത്താനം കോട്ടമുറി മാജിക്ക് ലക്കി സെന്ററിൽ വില്പന നടത്തിയ WX-358520 എന്ന ടിക്കറ്റിനാണ് ഒന്നാം സ്ഥാനം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നേരത്തെ സംസ്ഥാന സർക്കാരിന്റെ തിരുവോളം ബമ്പർ കുടയംപടി സ്വദേശിയ്ക്കാണ് അടിച്ചത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ കോട്ടയത്ത് വീണ്ടും സമ്മാനം അടിച്ചിരിക്കുന്നത്.

Hot Topics

Related Articles