കരയിൽ രണ്ട് ജോ‍ഡി ചെരുപ്പുകൾ; നെയ്യാറിൽ 35 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: നെയ്യാർ വലിയ വിളാകം കടവിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഏതാണ്ട് 35 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയാണ് മരിച്ചത്. ആരാണെന്ന് വ്യക്തമായിട്ടില്ല. നെയ്യാറിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം. 

Advertisements

കരയിൽ രണ്ട് ജോ‍ഡി ചെരുപ്പുകൾ കണ്ടെത്തി. ഇതിലൊന്ന് പുരുഷന്റേതും ഒന്ന് സ്ത്രീയുടേതുമാണ്. തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം കണ്ടത്. പിന്നാലെ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോ‍ർട്ടത്തിന് അയക്കും.

Hot Topics

Related Articles