തൃശൂര്‍: പേരാമംഗലത്ത് വച്ച് കെഎസ്ആർടിസിയിൽ യുവതി പ്രസവിച്ചു. അങ്കമാലിയിൽ നിന്ന് തൊട്ടിപാലത്തേക്ക് വരികയായിരുന്ന ബസ് പേരാമംഗലം പൊലീസ് സ്റ്റേഷന് മുന്നിൽ എത്തിയപ്പോൾ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഉടൻ തന്നെ ബസ് തൃശൂർ അമല ആശുപത്രിയിലേക്ക് എത്തിച്ചു.
Advertisements
എന്നാൽ ആശുപത്രിയിൽ എത്തുമ്പോഴേക്കും യുവതി പ്രസവിക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അറിയിച്ചു. തിരുനാവായ സ്വദേശിയായ യുവതി പെൺകുഞ്ഞിനാണ് ജന്മം നൽകിയത്. പന്ത്രണ്ടരയോടെയായിരുന്നു സംഭവം. 37കാരിയായ സെറീന ബസിൽ വച്ച് യുവതിയുടെ പ്രസവമെടുത്ത് സഹായിച്ചു.