തിരുവനന്തപുരം: പ്രാവച്ചമ്പലത്ത് കിണറ്റിൽ വീണ സ്ത്രീയെ ഫയർഫോഴ്സ് സംഘമെത്തി രക്ഷപ്പെടുത്തി. തിരുവനന്തപുരം നേമം പ്രാവചാമ്പലം പൂരാടം തെക്കിനകത്തു വീട്ടിൽ ദിവ്യ ആണ് അബദ്ധത്തിൽ കാൽവഴുതി കിണറ്റിൽ വീണത്. സംഭവം അറിഞ്ഞ നേമം പൊലീസ് ഉടൻ ഫയർഫോഴ്സിന്റെ സേവനം തേടുകയായിരുന്നു.
വിവരമറിഞ്ഞ് തിരുവനന്തപുരം ഫയർ സ്റ്റേഷനിൽ നിന്ന് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ഷാജിഖാന്റെ നേതൃത്വത്തിൽ 2 യൂണിറ്റ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തുകയും, തുടർന്ന് കിണറ്റിനുള്ളിൽ ഇറങ്ങി സ്ത്രീയെ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിക്കുകയുമായിരുന്നു. പിന്നീട് വീട്ടമ്മയെ ഫയർഫോഴ്സിന്റെ തന്നെ ആംബുലൻസിൽ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നടന്ന് പോകുന്നതിനിടെ യുവതി കാൽവഴുതി കിണറ്റിൽ വീണതാണെന്നാണ് പ്രാഥമിക വിവരമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ജയകുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അനു, അനിൽകുമാർ, ജീവൻ, വിഷ്ണുനാരായണൻ, സനീഷ്കുമാർ, ഷിജു ടി സാം, രതീഷ്,പ്രവീൺ, സജി, പ്രമോദ്, അനു, ശിവകുമാർ ഹോം ഗാർഡുമാരായ രാജാശേഖരൻ, വിപിൻ എന്നിവർ രക്ഷപ്രേവർത്തനത്തിൽ പങ്കെടുത്തു.