നെടുമങ്ങാട്: തിരുവനന്തപുരം പനവൂരിൽ വീട്ടമ്മയെ കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ. ആറ്റിൻപുറം സ്വദേശി ഷിജുവാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ബേക്കറി ജീവനക്കാരിയായ യുവതി തനിക്കൊപ്പം താമസിക്കണം എന്ന് പറഞ്ഞായിരുന്നു അതിക്രമം നടത്തിയത്. ഈമാസം പന്ത്രണ്ടാം തീയതിയാണ് സംഭവം നടക്കുന്നത്. പനവൂരിൽ ബേക്കറിയിലെത്തി പ്രതി വീട്ടമ്മയെ ഭീഷണിപ്പെടുത്തുക ആയിരുന്നു.
യുവതി തനിക്കൊപ്പം താമസിക്കാൻ വന്നില്ലെങ്കിൽ വീട്ടമ്മയെയും ഭർത്താവിനെയും കൊല്ലുമെന്നായിരുന്നു ഷിജുവിന്‍റെ ഭീഷണി. തുടർന്ന് ഇയാൾ യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. നാട്ടുകാർ ഇടപെട്ടതോടെയാണ് ഇയാൾ ബേക്കറിയിൽ നിന്നും രക്ഷപ്പെട്ടു. തുടർന്നാണ് വീട്ടമ്മ നെടുമങ്ങാട് പൊലീസിൽ പരാതി നൽകിയത്. പൊലീസ് കേസെടുത്തതോടെ ഷിജു ഒളിവിൽ പോയി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അന്വേഷണത്തിനൊടുവിൽ പനവൂരിലെ വനപ്രദേശത്തുള്ള ഒരു വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം രാവിലെയാണ് ഷിജുവിനെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഷിജുവിന്‍റെ സുഹൃത്തിന്‍റേതാണ് ഈ വീട്. ഇയാൾ ഇവിടെ താമസിക്കുന്ന വിവരം സുഹൃത്തിന് പോലും അറിവുണ്ടായിരുന്നില്ല. കോടതിയിൽ ഹാജരാക്കിയ ഷിജുവിനെ റിമാൻഡ് ചെയ്തു.