‘അതിജീവിതയുടെ കൂടെ നിൽക്കുന്നു, പ്രതിക്കുവേണ്ടി പ്രാർത്ഥിക്കുന്നു’; സിനിമയിലെ വില്ലന്മാരെപ്പോലെ മീശ പിരിച്ചുകൊണ്ട് നിയമം ലംഘിക്കുകയാണ് എന്ന് പ്രഖ്യാപിക്കുകയാണ് അയാൾ; വിജയ് ബാബുവിന്റെ റേപ്പ് കേസിൽ പ്രതികരണവുമായി ഡബ്യുസിസി; പൊട്ടിത്തെറിച്ച പ്രതികരണം ഫെയ്‌സ്ബുക്കിൽ

കൊച്ചി: സിനിമാ നടിയെ ബലാത്സംഗം ചെയ്ത കേസിൽ ആരോപണ വിധേയനായ നിർമ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ വുമൺ ഇൻ സിനിമാ കളക്ടീവ് രംഗത്ത്. മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഡബ്യുസിസി അതിരൂക്ഷ വിമർശനങ്ങളുമായി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ വിജയ് ബാബുവിന്റെ കേസിൽ സർക്കാരിനെയും പൊലീസിനെയും ഒരു പോലെ സമ്മർദത്തിലാക്കുന്ന നിലപാടാണ് ഇപ്പോൾ ഡബ്യുസിസി സ്വീകരിച്ചിരിക്കുന്നത്.

Advertisements

ഡബ്യുസിസിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ
അതിഗുരുതരമാംവണ്ണം ശാരീരികമായും മാനസീകവുമായി ആക്രമിക്കപ്പെട്ട ഒരു യുവനടിയുടെ പരാതിയെ തുടർന്ന് ബലാത്സംഗക്കേസ് ചുമത്തപ്പെട്ട നടനും നിർമ്മാതാവുമായ വിജയ്ബാബുവിനെ ഇതുവരെയും പോലീസിന് പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഒളിവിൽ പോയ അയാൾക്കെതിരെ പോലീസ് ഇപ്പോൾ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. അയാൾ രാജ്യം വിട്ടു എന്നാണ് കരുതപ്പെടുന്നത് .
നടിയുടെ പരാതിയെ തുടർന്ന് എഫ്. ബി.യിൽ തൽസമയം വരാൻ പോകുന്നു എന്ന് മുൻകൂട്ടി പ്രഖ്യാപിക്കുകയും
ഏപ്രിൽ 26 ന് രാത്രി ഒരു അജ്ഞാത ലൊക്കേഷനിൽ നിന്ന് വിജയ് ബാബു ഫെയ്‌സ്ബുക്ക് ലൈവ് വഴി നടിയുടെ പേരു വെളിപ്പെടുത്തുകയും അവൾക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. അയാളെ കേൾക്കാൻ ആളുണ്ട് എന്ന ധാർഷ്ട്യമാണ് അതിലൂടെ വെളിപ്പെട്ടത്. മൂന്നാം കിട സിനിമയിലെ വില്ലന്മാരെപ്പോലെ മീശ പിരിച്ചുകൊണ്ട് നിയമം ലംഘിക്കുകയാണ് എന്ന് പ്രഖ്യാപിക്കുകയാണ് തനിക്കെതിരെ പരാതി കൊടുത്ത നടിയുടെ പേര് വെളിപ്പെടുത്തിയതിലൂടെ അയാൾ ചെയ്തത് : ”ഇത് മീടൂവിന് ഒരു ഇടവേളയാകട്ടെ.” എന്ന്. പെൺകുട്ടിയുടെ പരാതിക്കെതിരെ മാനനഷ്ടത്തിന് പകരം കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് സോഷ്യൽ മീഡിയയിലെ ആൺകൂട്ടങ്ങളുടെ കുരമ്പുകൾ അവൾക്കെതിരെ തിരിച്ചു വിടുകയുമാണ് അയാൾ ചെയ്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരാതിക്കാരിയെ സാമൂഹ്യമാധ്യമങ്ങളിലൂടെ പേരു വിളിച്ച് അധിക്ഷേപിക്കുന്ന മറ്റൊരു ആൾക്കൂട്ട ആക്രമണം തന്നെയാണ് അവളുടെ പേരു വെളിപ്പെടുത്തുക വഴി വിജയ് ബാബു തുടക്കമിട്ടത്. ഇതിന് നിയമപരമായി അറുതി വരുത്താൻ വനിതാ കമ്മീഷനും സൈബർ പോലീസും തയ്യാറാകണം. അത്ര ഭയാനകമായ വിധത്തിലാണ് അവളുടെ പേരും ചിത്രങ്ങളും അക്രമിയുടെ ചിത്രത്തോടൊപ്പം വച്ച് ദുരുപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. സാമൂഹ്യ മാധ്യമചരിത്രത്തിലെ ഏറ്റവും നീചമായ കുറ്റകൃത്യമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഈ പെൺകുട്ടിയുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കേണ്ടതുണ്ട്. ഭയം ജനിപ്പിക്കുന്ന ഈ ആൾക്കൂട്ട ആക്രമണം അവളുടെ ജീവനു തന്നെ ഭീഷണിയാവാൻ ഉള്ള സാധ്യത വ്യക്തമാക്കുന്നുണ്ട്.ഈ കേസുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയകളിൽ വന്നു കൊണ്ടിരിക്കുന്ന അവളുടെ പേരും ചിത്രങ്ങളും പൂർണ്ണമായും എടുത്തുകളായാനും അവർക്കെതിരെ നടപടി എടുക്കാനും അധികൃതർ അടിയന്തിര നടപടി എടുക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു ‘

മലയാള സിനിമാ മേഖലയിൽ നിന്ന് പതിവ് കാതടപ്പിക്കുന്ന നിശബ്ദതയാണ്. ആരോപണവിധേയൻ അംഗമായ സംഘടനകൾ ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല.
മലയാള സിനിമയിൽ പ്രബലനും സ്വാധീനവുമുള്ള ഈ വ്യക്തിയുടെ ആക്രമണങ്ങളെക്കുറിച്ച്
ഫിലിം ഇന്റസ്ട്രിയിൽ നിന്നും ആരും ഒന്നും പറയാൻ തയ്യാറാവുന്നില്ല.
ഈ നിശ്ശബ്ദതയാണ് സ്ത്രീകൾക്ക് നേരെ വീണ്ടും വീണ്ടും ഉണ്ടാകുന്ന ആക്രമണങ്ങൾക്കും ചൂഷണങ്ങൾക്കും കാരണമാവുന്നത്.

ഈ നിശബ്ദത കൊടിയ അന്യായമായി ഡബ്ല്യു.സി.സി. കാണുന്നു.
Sexual Harassment of Women at Workplace Act 2013 മലയാള സിനിമ മേഖലയിൽ നടപ്പാക്കണമെന്ന
കേരള ഹൈക്കോടതിയുടെ സമീപകാല വിധിയുടെ പശ്ചാത്തലത്തിലും ഇവിടുത്തെ സംഘടനകൾ മൗനം പാലിക്കുകയാണ്
മലയാള ചലച്ചിത്ര മേഖലയും എല്ലാ അനുബന്ധ അസോസിയേഷനുകളും ഇത് ഗൗരവമായി കാണണമെന്നും വിധി വരുന്നതുവരെ അദ്ദേഹത്തിന്റെ എല്ലാ സിനിമ സംഘടനകളിലെയും
അംഗത്വം സസ്പെൻഡ് ചെയ്യണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.

ഇരയെ പൊതുജനമധ്യത്തിൽ നാണം കെടുത്തുന്ന നികൃഷ്ടമായ നിയമവിരുദ്ധമായ പ്രവൃത്തിക്ക് അവർ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുന്നില്ലെങ്കിൽ, ചലച്ചിത്ര സംഘടനകൾ സമൂഹത്തിന് നൽകുന്ന സന്ദേശം അത്യന്തം ആപൽക്കരമാണ്. ഇങ്ങിനെയൊക്കെയാവാം എന്ന വിചാരമാണ് അത് അക്രമികളിൽ ഉണ്ടാക്കുക.
മുൻപ് ഉണ്ടായ നടിയെ ആക്രമിച്ച വിഷയത്തിൽ അവർ എടുത്ത നിലപാട്
‘അതിജീവിതയുടെ കൂടെ നിൽക്കുന്നു, പ്രതിക്കുവേണ്ടി പ്രാർത്ഥിക്കുന്നു’ എന്നായിരുന്നു.
ഇനിയും ഇപ്പോഴും അവർ മിണ്ടാതിരിക്കാൻ തീരുമാനിച്ചാൽ, അയാൾ മീശ പിരിച്ചു കൊണ്ട് സംസാരിക്കുന്നത് അവർക്കെല്ലാം കൂടി വേണ്ടിയാണെന്നാണോ നാം കരുതേണ്ടത്?

മറ്റ് തൊഴിലിടങ്ങളിലെന്ന പോലെ മലയാള സിനിമ മേഖലയിലും പോഷ് ആക്റ്റ് ഉടനടി നടപ്പിലാക്കേണ്ടതിന്റെ അനിവാര്യതയാണ് ഈ സംഭവം ഒരിക്കൽകൂടി ബോധ്യപ്പെടുത്തുന്നത്.
ലൈംഗിക പീഡനത്തോട് ഒരു സീറോ ടോളറൻസ് നയം ഉണ്ടായിരിക്കേണ്ടതിന്റെ അനിവാര്യത ഡബ്ല്യുസിസി ആവർത്തിക്കുന്നു.
അവൾക്കൊപ്പം

A week ago Kerala police registered a rape case against and issued a warrant for the arrest of actor/producer Vijay Babu. But he is not in custody yet – why? Because he is absconding. The Kerala Police have had to issue a lookout notice for him and there are doubts as to whether he might have left the country.

On 26th April, Vijay Babu conducted an FB Live that he had announced via an earlier FB post. All the while twirling his moustache like a B-grade film villain, he claimed that he respects the law of the land and then promptly went on to violate the same law of the land and publicly named the young woman actor who had filed the case. ‘Let this be a break to MeToo,’ he said. Claiming that he was innocent and that he would file a counter case of defamation – he went on to deliberately name the young woman actor again several times, making sure she’d be the target of vicious social media mobs.

Vijay Babu taking the survivors name illegally has opened doors for a mass social media attacks and shaming of the survivor .We request the Cyber Cell & the Vanitha Commission to act upon this urgently. This debasement of women through Social media is reaching it’s lowest depths. We urge the government to take responsibility for her safety . We request all authorities to take serious note and act.

And …from the Malayalam film industry – the usual deafening silence. Industry associations that he is a member of are just quiet. No one from the industry wants to say anything about this powerful, well-connected man. And it is this very silence that makes sure more and more women are exploited and assaulted in the industry.

WCC is appalled at this silence. This silence from trade associations comes inspite of the recent judgement of the Kerala High Court directing them to implement the Sexual Harassment of Women at Workplace Act 2013 in the Malayalam film industry, in letter and spirit.

We demand that the Industry and all the allied Associations take a serious note of this and the membership of Vijay Babu in all Film Bodies be suspended until there is a verdict.

Unless they take action against him for his brazenly illegal act of victim shaming in public, their stand as industry organisations is problematic. The last time this debate happened – they claimed to ‘stand with the Survivor and pray for the Accused’. If they choose to stay silent now, should we assume that he is twirling his moustache and speaking on behalf of all of them?
WCC reiterates the need for the immediate implementation of the POSH Act in Malayalam film productions and a zero-tolerance policy to sexual harassment across the industry.
StandWithTheSurvivor #Avalkoppam

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.