വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് കൊന്നത് സംശയ രോഗത്തെ തുടർന്ന് : വെട്ടേറ്റ് രക്ഷപെടാൻ ഓടിയപ്പോൾ വീണു : പിൻതുടർന്ന് എത്തി തുടരെ തുടരെ വെട്ടി

കണ്ണൂർ: നാടിനെ നടുക്കി അരുംകൊല. കരിവെള്ളൂരില്‍ പൊലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊല്ലുകയായിരുന്നു. കാസർകോട് ചന്തേര പൊലീസ് സ്‌റ്റേഷനിലെ സിപിഒ ദിവ്യശ്രീയാണ് കൊല്ലപ്പെട്ടത്.തടയാൻ ശ്രമിച്ച അച്ഛൻ വാസുവിനും ആക്രമണത്തില്‍ പരിക്കേറ്റു. വൈകിട്ട് 6 മണിയോടെയാണ് ക്രൂരകൃത്യം അരങ്ങേറിയത്. പലിയേരി സ്വദേശിനിയായ ദിവ്യശ്രീയെ ഭർത്താവ് രാജേഷ് വെട്ടിക്കൊല്ലുകയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ദിവ്യശ്രീയെ രാജേഷ് പിന്തുടർന്ന് വെട്ടി. വെട്ടേറ്റ് ഓടുന്നതിനിടെ വീടിന്റെ ഗേറ്റിനു മുന്നില്‍ വീണുപോയ ദിവ്യശ്രീയെ അവിടെയിട്ട് വീണ്ടും വെട്ടിക്കൂട്ടി.

Advertisements

ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോള്‍ രാജേഷ് ഓടിരക്ഷപ്പെടുകയായിരുന്നു.ദിവ്യശ്രീയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദിവ്യശ്രീയുടെ തലയ്‌ക്കും കഴുത്തിനുമാണ് വെട്ടേറ്റത്. ഏറെക്കാലമായി രാജേഷും ദിവ്യശ്രീയും അകന്നു കഴിയുകയായിരുന്നു.ദിവ്യശ്രീയെ ആക്രമിക്കുന്നത് തടയാൻ എത്തിയപ്പോഴാണ് അച്ഛനും വെട്ടേറ്റത്. വാസുവിന്റെ കഴുത്തിനും വയറിനുമാണ് പരിക്ക്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് വാസു. ആസൂത്രിത കൊലപാതകമാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കൊല നടത്തിയ ശേഷം രക്ഷപ്പെട്ട രാജേഷിനെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ പൊലീസ് പിടികൂടി. കണ്ണൂരിലെ ബാറില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.