കുറവലങ്ങാട് : കേന്ദ്ര ഗവൺമെൻറിൻറെ അമൃത സരോവർ പദ്ധതിയിലുൾപ്പെടുത്തി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മുഖേന നവീകരിച്ച ചിറക്കൽ കുളത്തിൻറയും സമീപത്ത് നിർമ്മിക്കുന്ന വർക്ക്ഷെഡ്ഡിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി ബഹിഷ്കരിച്ചു. ഇത് സംബന്ധിച്ച പ്രതിഷേധം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ അറിയിച്ചു.
ജനാധിപത്യവ്യവസ്ഥയിൽ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് ഭരണ ഭരണസമിതിയുടെ മഹത്വം കളങ്കപ്പെടുത്താൻ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആരെയും അനുവദിക്കില്ലെന്നും പ്രസിഡന്റ് അറിയിച്ചു. ഗ്രാമപഞ്ചായത്തിന്റെ ഉത്തരവാദിത്വത്തിലും ഉടമസ്ഥതയിലും നടത്തേണ്ട പരിപാടികളുടെ പിതൃത്വം ഏറ്റെടുത്തു ഉദ്ഘാടന വേഷം കെട്ടിച്ച അൽപന്മാരുടെ ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നടപടികളെ അപലപിക്കുകയാണെന്നും ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. പഞ്ചായത്ത് അംഗങ്ങളായ ബേബി തൊണ്ടാംകുഴി, എം.എം ജോസഫ്, ജോയ്സ് അലക്സ്, അൽഫോൻസാ ജോസഫ്, ടെസ്സി സജീവ് തുടങ്ങിയവരും പരിപാടികളിൽ പങ്കെടുത്തില്ല.