ലോകത്ത് മറ്റൊരു യുദ്ധത്തിന് അരങ്ങൊരുങ്ങുന്നു; ഉക്രെയിൻ അതിർത്തിയിൽ സൈന്യത്തെ വിന്യസിച്ച് റഷ്യ; ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

കീവ്: ഉക്രെയിനെ ആക്രമിക്കുന്നതിനു കോപ്പ് കൂട്ടി റഷ്യ. ബുധനാഴ്ചയ്ക്കുള്ളിൽ റഷ്യ ഉക്രെയിനെ ആക്രമിക്കുമെന്ന അമേരിക്കയുടെ മുന്നറിയിപ്പ് നിലനിൽക്കുന്നതിനിടെയാണ് ഇപ്പോൾ റഷ്യ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. റഷ്യ ഉക്രെയിൻ അതിർത്തിയിൽ സൈനിക വിന്യാസം ശക്തമാക്കിയിരിക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ഇതാണ് യുദ്ധ ഭീതി ഇരട്ടിയാക്കിയിരിക്കുന്നത്.

Advertisements

ഇതോടെ ഉക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തെച്ചൊല്ലി യൂറോപ്പിൽ പിരിമുറുക്കം തുടരുകയാണ്. ഇതിനിടെയാണ് ഉപഗ്രഹ ചിത്രങ്ങളിൽ തെളിയുന്നത് യുദ്ധത്തിനായി എല്ലാം സജ്ജമാക്കിയ റഷ്യൻ സൈനികരുടെ വിന്യാസമാണ്. ഏത് നിമിഷവും ഉക്രെയ്‌നിലേക്ക് ഇരച്ച്കയറാനായി റഷ്യൻ സൈനികർ കാത്തിരിക്കുകയാണെന്നാണ് പ്രതിരോധ വിദഗ്ദ്ധർ ഇപ്പോൾ വിലയിരുത്തുന്നത്. ബെലാറസ്, ക്രിമിയ, പടിഞ്ഞാറൻ റഷ്യ എന്നിവിടങ്ങളിലെ റഷ്യൻ വിന്യാസത്തിന്റെ പുതിയ ഉപഗ്രഹ ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ മേഖലകളിൽ നിരവധി പുതിയ സൈനിക വിന്യാസങ്ങൾ ചിത്രങ്ങൾ പറയുന്നു. സിംഫെറോപോളിന് വടക്കുള്ള ഈ ഉപേക്ഷിക്കപ്പെട്ട എയർഫീൽഡിൽ 550ലധികം സൈനിക കൂടാരങ്ങളും നൂറുകണക്കിന് വാഹനങ്ങളും പുതിയതായി എത്തിയിട്ടുണ്ട്. ഡോനുസ്ലാവ് തടാകത്തിന്റെ തീരത്തുള്ള നോവോസെർനോയിക്ക് സമീപത്തും സമാനമായി സൈനികരും ഉപകരണങ്ങളും എത്തിയിട്ടുണ്ട്. ഇവിടെ പീരങ്കിപ്പടയും ക്യാംപ് ചെയ്യുന്നുണ്ട്. ക്രിമിയൻ ഉപദ്വീപിന്റെ വടക്കുപടിഞ്ഞാറൻ തീരത്തുള്ള സ്ലാവ്നെ നഗരത്തിന് സമീപത്തും പുതിയ വിന്യാസം കണ്ടെത്തിയിട്ടുണ്ട്.

Hot Topics

Related Articles