ലോക എയിഡ്സ് ദിനാചാരണം വിവിധ പരിപാടികളോടെ ആചരിച്ചു 

കോട്ടയം : ലോക എയിഡ്സ് ദിനാചാരണത്തിന്റെ ഭാഗമായി അതിരമ്പുഴ കുടുംബരോഗ്യ കേന്ദ്രത്തിന്റെയും ആർപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെയും എസ് എം ഇ ഗാന്ധിനഗറിന്റെയും ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ബോധവത്കരണ ക്ലാസ്സ്‌, ഫ്ലാഷ്മോബ്, തെരുവുനാടകം എന്നിവ ഒരുക്കി.  യുവാക്കളുടെ ഇടയിൽ വർധിച്ചു വരുന്ന മയക്കുമരുന്നിന്റെ ഉപയോഗം കൂടിവരുന്ന സാഹചര്യത്തിലാണ് ബോധവത്കരണത്തിന്റെ പ്രാധാന്യം. ” സമൂഹം നയിക്കട്ടെ ” എന്ന ഈ വർഷത്തെ സന്ദേശം ഉൾക്കൊണ്ടുകൊണ്ട് എല്ലാവരും ഈ ബോധവത്കരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക. മെഡിക്കൽ കോളേജിൽ നിന്ന് ആരംഭിച്ച വിളംബര ഘോഷയാത്ര പനമ്പാലത്ത് അവസാനിച്ചു. ഗാന്ധിനഗർ എസ് എച് ഒ സിജി കെ റാലി ഫ്ലാഗ് ഓഫ് ചെയ്തു. മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡ്, പനമ്പാലം എന്നിവിടങ്ങളിൽ തെരുവുനാടകം, ഫ്ലാഷ് മൊബ് എന്നിവ പൊതുജനങ്ങൾക്കായി അവതരിപ്പിച്ചു. ആർപ്പൂക്കര ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌  റോയി പുതുശ്ശേരി പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. മെഡിക്കൽ കോളേജ് വാർഡ് മെമ്പർ അരുൺ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. മുൻ വൈസ് പ്രസിഡണ്ട്‌ ലൂക്കോസ് ഫിലിപ്പ്, വാർഡ് മെമ്പർ സേതുലക്ഷ്മി, എന്നിവർ ആശംസകൾ അറിയിച്ചു.അതിരമ്പുഴ കുടുംബരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ ധന്യ സുശീലൻ മുഖ്യ പ്രഭാഷണം നടത്തി.ആർപ്പൂക്കര ഹെൽത്ത്‌ ഇൻസ്‌പെക്ടർ  അനൂപ് കുമാർ കെ സി, പി എച് എൻ  ഇന്ദുകുമാരി,എസ് എം ഇ  ഗാന്ധിനഗറിലെ അധ്യാപകരായ  സപ്തമി,  ഹരി മറ്റ് ആരോഗ്യ പ്രവർത്തകർ, ആശപ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.