തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ  ലോക രക്‌തദാന ദിനചാരണം നടത്തി

തിരുവല്ല ജൂനിയർ ചേംബർ ഇന്റർനാഷണൽ, വൈ എം സി എ തിരുവല്ല സബ് റീജിയൻ, തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയുടെ  സാമൂഹ്യ സേവന വിഭാഗം ആയ “കൂടെ” എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ വച്ച്  ലോക രക്‌തദാന ദിനചാരണം നടത്തി. രക്തദാനത്തിന്റെ 20 വർഷം രക്തദാതാക്കൾക്ക് നന്ദി എന്ന ആപ്തവാക്യം ആസ്പദമാക്കി നടന്ന സമ്മേളനത്തിൽ  തിരുവല്ല മെഡിക്കൽ മിഷൻ സെക്രട്ടറി ബെന്നി ഫിലിപ്പ് അധ്യക്ഷതവഹിച്ചു. സമൂഹത്തിന്റെ ആവശ്യങ്ങളറിഞ്ഞു ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്ന ടി എം എം ആശുപത്രിയുടെ സേവനം തനിക്കും താൻ പ്രതിനിധാനം ചെയ്യുന്ന തിരുവല്ലയിലെ സമൂഹത്തിനും വളരെ പ്രധാനപ്പെട്ടതാണെന്നും അതിനു വൈ എം സി എ, ജേസീസ് തുടങ്ങിയ സംഘടനകൾ നൽകുന്ന പ്രോത്സാഹനം അഭിന്ദനാർഹമാണെന്നും പരിപാടിയുടെ ഉൽഘാടനം  നിർവഹിച്ചുകൊണ്ട്   തിരുവല്ല മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ ജിജി വട്ടശ്ശേരിൽ പറഞ്ഞു. വൈ എം സി എ തിരുവല്ല സബ് റീജിയൻ  ചെയർമാൻ ജോജി പി തോമസ്, തിരുവല്ല ജേസീസ്  പ്രിസിഡന്റ് ജെറി ജോഷി, തിരുവല്ല  ജേസീസ്  പ്രോഗ്രാം ഡയറക്ടർ കുര്യൻ ചെറിയൻ, തിരുവല്ല സബ് റീജിയൻ വൈ എം സി എ  ജനറൽ  കൺവീനർ  സുനിൽ മറ്റത്ത്,  ടി എം, എം 

Advertisements

വാഴൂർ  സെക്രട്ടറി  ജോൺ ബെഞ്ചമിൻ, ടി എം എം  ട്രഷറർ എബി ജോർജ്, തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു,  ഡോ. ടാലോ വി കുര്യൻ രക്തദാനത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നയിച്ചു.

Hot Topics

Related Articles