കോട്ടയം : അന്താരാഷ്ട്ര ശിശുദിനത്തിൽ നഗരത്തിൽ കൂട്ട നടത്തം സംഘടിപ്പിച്ചു.
അന്താരാഷ്ട്ര ശിശുദിനമായ നവംബർ 20 നു കോട്ടയം ചൈൽഡ് ലൈനിന്റെ നേതൃത്വത്തിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെയും ജില്ലാ പോലീസ് വകുപ്പിന്റെയും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും സഹകരണത്തോടെയാണ് കൂട്ടനടത്തം സംഘടിപ്പിച്ചത്.ക്യാമ്പയിൻ ജില്ലാ പോലീസ് മേധാവി ശിൽപ്പ ഐപിഎസ് ഫ്ളാഗ് ഓഫ് ചെയ്തു.കോട്ടയം ജില്ലാ സബ് ജഡ്ജ് സുധീഷ്കുമാർ എസ് മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ സംരക്ഷണം ഉറപ്പുവ രുത്തുക എന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്വം ആണെന്ന സന്ദേശം വ്യക്തമാക്കി. ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ അംഗണത്തിൽനിന്നും ആരംഭിച്ച കൂട്ടനടത്തം തിരുനക്കരയിൽ സമാപിച്ചു. തുടർന്ന് ബി സി എം കോളേജിലെ സോഷ്യൽ വർക്ക് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഫ്ളാഷ് മോബും തെരുവുനാടകവും നടന്നു. ചൈൽഡ്ലൈൻ ഡയറക്ടർ ഡോ. ഐപ്പ് വർഗീസ് , മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ ജില്ലാ ശിശുസംരക്ഷണ ഓഫിസർ മല്ലിക കെ എസ് ജില്ലാ തൊഴിൽ വകുപ്പ് ഓഫീസർ പി ജി വിനോദ്കുമാർ എന്നിവർ സന്ദേശം നൽകി. കോട്ടയം ബി സി എം കോളേജിലെ സോഷ്യൽ വർക്ക് വിദ്യാർഥികൾ, എൻ എസ് എസ് വിദ്യാർത്ഥികൾ, എൻ സി സി വിദ്യാർഥികൾ, മാന്നാനം കെ ഇ കോളേജ് സോഷ്യൽ വർക്ക് വിദ്യാർഥികൾ, എസ് പി സി കുട്ടികൾ, വിജയപുരം സോഷ്യൽ സർവീസ് സൊസറ്റി അംഗങ്ങൾ, പാരാലീഗൽ വോളന്റിയർമാർ, വി കെയർ സെന്റർ കാഞ്ഞിരപ്പള്ളി തുടങ്ങിയവർ കൂട്ടനടത്തത്തിൽ പങ്കെടുത്തു. പരിപാടിക്ക് കോട്ടയം ചൈൽഡ്ലൈൻ കൊളാബ് കോർഡിനേറ്റർ മാത്യു ജോസഫ് നന്ദി പറഞ്ഞു.
അന്താരാഷ്ട്ര ശിശുദിനം ; കോട്ടയം നഗരത്തിൽ കൂട്ട നടത്തം സംഘടിപ്പിച്ചു
Advertisements