കോട്ടയം തിരുനക്കര ശ്രീമഹാദേവക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഞായറാഴ്ച നടക്കും

കോട്ടയം : തിരുനക്കര ശ്രീമഹാദേവക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഞായറാഴ്ച നടക്കും. ശിവശക്തി ഓഡിറ്റോറിയത്തിൽ രാവിലെ 11ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വക്കേറ്റ് കെ അനന്തഗോപൻ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും.

ക്ഷേത്രത്തിന്റെ നാല് ഗോപുരങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, ബലിക്കൽപ്പുരയിലെ ചോർച്ച മാറ്റുക,മേൽഭാഗത്ത് തടിയിൽ ആലേഖനം ചെയ്തിട്ടുള്ള കൊത്തുപണികൾ സംരക്ഷിക്കുക തുടങ്ങിയ നവീകരണ പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദേവസ്വം പ്രസിഡന്റ് , മെമ്പർമാരായ അഡ്വക്കേറ്റ് മനോജ് ചരളേൽ,പിഎം തങ്കപ്പൻ എന്നിവരെ ഉദ്ഘാടന ചടങ്ങിൽ ആദരിക്കും.

Hot Topics

Related Articles