കരുത്തരായ ഉറുഗ്വേ അവസാന സ്ഥാനക്കാരായ ഗ്രൂപ്പിൽ ഇന്ന് നടക്കുക മരണക്കളി. അവസാന ചാൻസിൽ പിടിച്ചു കയറാൻ ഏഷ്യൻ ആഫ്രിക്കൻ ലാറ്റിനമേരിക്കൻ പോരാണ് ഗ്രൂപ്പ് എച്ചിൽ കാണുക. ആദ്യം തന്നെ റൗണ്ട് ഓഫ് 16 ലേയ്ക്കു യോഗ്യത നേടിയ വീരൻ ക്രിസ്ത്യാനോ റൊണാൾഡോയുടെ ടീമിനെ നേരിടുന്നത് ഏഷ്യൻ ശക്തികളായ ദക്ഷിണ കൊറിയയാണ്. ആദ്യ ലോകകപ്പ് ചാമ്പ്യന്മാരായ ലാറ്റിനമേരിക്കൻ ശക്തി ഉറുഗ്വേയ്ക്ക് എതിരാളികൾ ആഫ്രിക്കൻ കരുത്തരായ ഖാനയാണ്.
രണ്ടു മത്സരങ്ങളിൽ നിന്നും അഞ്ചു ഗോൾ അടിച്ചു കൂട്ടിയ പോർച്ചുഗല്ലിന് രണ്ടു വിജയങ്ങളുമായി ആറു പോയിന്റുണ്ട്. നിലവിലെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ഖാന പോർച്ചുഗല്ലിനോടു തോൽക്കുകയും, കൊറിയയെ തോൽപ്പിക്കുകയും ചെയ്‌തോടെ മൂന്നു പോയിന്റായി. മുൻ ലോകചാമ്പ്യനമാരായ ഉറുഗ്വേയ്ക്ക് വിനയായത് ഏഷ്യൻ കരുത്തരായ കൊറിയയോട് സമനില വഴങ്ങിയതാണ്. ഇതോടെ രണ്ടു കളികളിൽ നിന്നും ഒരൊറ്റ പോയിന്റ് മാത്രമാണ് ഉറുഗ്വേയ്ക്കുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നു രാത്രി എട്ടരയ്ക്കു നടക്കുന്ന മത്സരത്തിൽ കൊറിയ തോൽക്കുകയും, ഉറുഗ്വേ ഖാനയോട് ജയിക്കുകയും ചെയ്താൽ മാത്രമേ ഉറുഗ്വേയ്ക്ക് ലോകകപ്പിൽ ഇനി പ്രതീക്ഷകളുണ്ടാകൂ. ഉറുഗ്വേയോട് ഒരു സമനില മാത്രം മതിയാകും ഖാനയ്ക്ക് രണ്ടാം റൗണ്ടിൽ കടക്കാൻ. എന്നാൽ, കൊറിയ പോർച്ചുഗല്ലിനെ തോൽപ്പിക്കുകയും, ഖാന ഗോൾ വ്യത്യാസമില്ലാതെ ഉറുഗ്വേയോട് തോൽക്കുകയും ചെയ്താൽ ജപ്പാനും പ്രതീക്ഷയ്ക്കു വകയുണ്ട്.