ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് സ്റ്റേജ് അവസാനിക്കുന്നു; ലോകപോരാട്ടത്തിന് മഞ്ഞപ്പട ഇന്നിറങ്ങുന്നു; അവസാന ശ്വാസത്തിൽ അകത്തു കയറാൻ കാമറൂൺ; രണ്ടാം ജയത്തോടെ പ്രീ ക്വാർട്ടർ കടക്കാൻ സ്വിസ് പോരാളികൾ; ഖത്തറിൽ നിന്നും ജാഗ്രതാ ന്യൂസ് പ്രതിനിധി ലിജോ ജേക്കബ് എഴുതുന്നു

ലിജോ ജേക്കബ്

ഖത്തറിന്റെ മണ്ണിൽ പ്രീക്വാർട്ടർ ഉറപ്പിച്ച ശേഷം ഗ്രൂപ്പ് ചാമ്പ്യന്മാരാകാനിറങ്ങുന്ന ബ്രസീലിന് ഇന്ന് എതിരാളികൾ കാമറൂൺ. ഇന്ന് രാത്രി 12.30 ന് നടക്കുന്ന മത്സരത്തിൽ ആഫ്രിക്കൻ കരുത്തരെ തകർത്ത് ഗ്രൂപ്പ് ചാമ്പ്യനമാരായി തന്നെ റൗണ്ട് ഓഫ് 16 ന് തയ്യാറെടുക്കാമെന്നുറപ്പിച്ച് തന്നെയാണ് ബ്രസീൽ ഇറങ്ങുന്നത്. രണ്ടാം മത്സരത്തിൽ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ സ്വിറ്റ്‌സർലൻഡിന് എതിരാളികൾ സെർബിയയാണ്.

കഴിഞ്ഞ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് മിന്നും ജയം നേടിയ ബ്രസീൽ എതിരാളികളില്ലാതെ തന്നെ രണ്ടാം റൗണ്ട് ഉറപ്പിച്ചു കഴിഞ്ഞിരുന്നു. എന്നാൽ, ഗ്രൂപ്പിലെ മറ്റ് ടീമുകളിൽ ഏതു ടീമിനും ഇന്ന് ജയം നേടിയാൽ രണ്ടാം റൗണ്ടിലേയ്ക്കു കടക്കാമെന്ന സ്ഥിതിയാണ്. നിലവിൽ രണ്ടു മത്സരങ്ങളിൽ രണ്ടും വിജയിച്ച ബ്രസീലിന് ആറു പോയിന്റുണ്ട്. മൂന്നു ഗോളടിച്ച ബ്രസീലിന്റെ വലയിലേയ്ക്കു ഗോളെത്തിക്കാൻ ഒരു ടീമിനും ഇതുവരെ കഴിഞ്ഞിട്ടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, മൂന്നു പോയിന്റുമായി നിൽക്കുന്ന സ്വിറ്റ്‌സർലൻഡ് കാമറൂണിനെ തോൽപ്പിച്ചപ്പോൾ ബ്രസീലിനോട് തോറ്റു. കാമറൂണാകട്ടെ സെർബിയയുമായി സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ ലഭിച്ച ഒരൊറ്റ പോയിന്റുമായാണ് ബ്രസീലിനെ നേരിടാനിറങ്ങുന്നത്. നിലവിലെ ഫോമിൽ ബ്രസീലിനോട് ഒന്നും ചെയ്യാൻ ആഫ്രിക്കൻ കരുത്തർക്ക് സാധിക്കില്ല. സെർബിയയെ തോൽപ്പിച്ച് സ്വിറ്റ്‌സർലന്റ് രണ്ടാം റൗണ്ടിലേയ്ക്കു പറക്കുമ്പോൾ, അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ബ്രസീലിനോടു തോറ്റ് കാമറൂൺ പുറത്താകാനാണ് സാധ്യത.

Hot Topics

Related Articles