ലോസ് ആഞ്ചല്‍സ് : 2026 ലെ ലോകകപ്പ് ആവേശത്തിന് തുടക്കമിട്ട് ഫിഫ. ലോകകപ്പ് ലോഗോയും മുദ്രാവാക്യവും ഫിഫ പുറത്തുവിട്ടു. യു.എസ്, മെക്സിക്കോ, കാനഡ എന്നീ നോര്‍ത്ത് അമേരിക്കന്‍ രാജ്യങ്ങള്‍ സംയുക്തമായാണ് ടൂര്‍ണമെന്റിന് ആതിഥ്യം വഹിക്കുന്നത്.
ലോസ് ആഞ്ചല്‍സിലെ ഗ്രിഫിത്ത് ഒബ്സര്വേറ്ററിയില് നടന്ന ചടങ്ങിലായിരുന്നു ലോഗോ അനാച്ഛാദനം. ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡോ അടക്കമുള്ള പ്രമുഖര്‍ അതിഥികളായി പങ്കെടുത്ത ചടങ്ങിന് ഫിഫ അധ്യക്ഷന്‍ ജിയാന്നി ഇന്‍ഫാന്റിനോയാണ് നേതൃത്വം നല്‍കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതാദ്യമായി ഫിഫ ലോകകപ്പ് കിരീടത്തിന്റെ മാതൃക കൂടി ചേര്‍ത്താണ് ലോഗോ തയാറാക്കിയത്. ഇതോടൊപ്പം ടൂര്‍ണമെന്റ് നടക്കുന്ന വര്‍ഷത്തെ സൂചിപ്പിച്ച് വെള്ള നിറത്തില്‍ 26ഉം അതിനു മുകളില്‍ ലോകകപ്പ് കിരീടവും പ്രതിഷ്ഠിച്ചാണ് ലോഗോ തയാറാക്കിയത്. കറുപ്പ് നിറമാണ് പശ്ചാത്തലമായി നല്‍കിയിരിക്കുന്നത്