ലോക പരിസ്ഥിതി ദിനം : ഗ്രീൻ ലൈഫിന്റെ നേതൃത്വത്തിൽ വൃക്ഷത്തെകൾ വിതരണം ചെയ്തു

കോട്ടയം : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോട്ടയം പ്രസ് ക്ലബ് പരിസ്ഥിതി കൂട്ടായ്മയായ ഗ്രീൻ ലൈഫിന്റെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകർക്കായി വൃക്ഷ തൈകൾ വിതരണം ചെയ്തു.
പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് ജോസഫ് സെബാസ്റ്റ്യൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ തിരുഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ വൃക്ഷത്തൈ വിതരണോത്ഘാടനം നിർവ്വഹിച്ചു.

Advertisements

ഫോറസ്റ്റ് അസി. കൺസർവേറ്റർ കെ എ സാജു, പ്രസ് ക്ലബ്ബ് സെക്രട്ടറി എസ് സനിൽകുമാർ, ഗ്രീൻ ലൈഫ് സെക്രട്ടറി അനീഷ് കുര്യൻ, പ്രസ് ക്ലബ്ബ് വൈസ് പ്രസിഡൻ്റ് സുമി സുലൈമാൻ, റോബിൻ തോമസ് പണിക്കർ, ബാലചന്ദ്രൻ ചീറോത്ത്, പി എൻ മാധവൻ, എ ശ്രീദേവി, രാജീവ് പ്രസാദ്, മഞ്ജു ജോസഫ് തുടങ്ങിയവർ സംസാരിച്ചു. കോട്ടയം സോഷ്യൽ ഫോറസ്റ്ററി വകുപ്പിൻ്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്

Hot Topics

Related Articles