അതിരമ്പുഴ : ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് അതിരമ്പുഴ കുടുംബശ്രീ സിഡിഎസ് ജൻഡർ റിസോഴ്സ് സെന്റർ പോഷകാഹാര പ്രദർശനം നടത്തി. അതിരമ്പുഴ പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ സംഘടിപ്പിച്ച പ്രദർശന മേളയിൽ 200 ൽ പരം സമൃദ്ധമായ ഭക്ഷണങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജിതടത്തിൽ പോഷകാഹാര പ്രദർശന മേള ഉദ്ഘാടനം ചെയ്തു. പോഷക മൂല്യമുള്ള ഭക്ഷണ വസ്തുക്കളുടെ നിരീക്ഷണവും, പരിശോധനയും നടത്തി ഐ സി ഡി എസ് സൂപ്പർവൈസർ അഞ്ജു ക്ലാസ് എടുത്തു. സിഡിഎസ് ചെയർപേഴ്സൺ ഷെബീന നിസാർ സ്വാഗതം പറഞ്ഞു. ജില്ല പ്രോഗ്രാം മാനേജർ ഉഷാ ദേവി മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫസീന സുധീർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയിംസ് ജോസഫ്. വാർഡ് മെമ്പർമാരായ ബേബിനാസ് അജാസ്, അമുദ റോയി,ജോസ് അമ്പലക്കുളം, ഷിമി,അശ്വതി, രജിത, ജെയിംസ് കെ റ്റി. സി ഡി എസ് അംഗങ്ങളായ ശ്രീവിജയ, സൗമ്യ, ആനി ജോസഫ്, ലതാ രാജൻ, കുമാരി തങ്കച്ചൻ, എന്നിവർ പങ്കെടുത്തു.