എടത്വ:ലോകപാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി ആൽഫാ പാലിയേറ്റീവ് കുട്ടനാട് ലിങ്ക് സെന്ററിന്റെ ആഭിമുഖ്യത്തിൽ എടത്വാ ജംഗ്ഷനിൽ
സ്വാന്തന ചങ്ങലയും സംഗീത സദസ്സും സംഘടിപ്പിച്ചു.
എടത്വ സെൻ്റ് ജോർജ്ജ് ഫെറോനാ പള്ളി വികാരി ഫാദർ ഫിലിപ്പ് വൈക്കത്തുക്കാരൻ വീട്ടിൽ ഉദ്ഘാടനം ചെയ്തു. ട്രഷറാർ വി.പി.മാത്യൂ അധ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലിജി വർഗ്ഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്,എടത്വ വികസന സമിതി ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി. ഇടിക്കുള ,ടിജിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.
ആൽഫാ പാലിയേറ്റിവ് കുട്ടനാട് ലിങ്ക് സെൻ്റർ വർക്കിംങ്ങ് പ്രസിഡൻ്റ് സുഷമ്മ സുധാകരൻ, സെക്രട്ടറി എം.ജി. കൊച്ചുമോൻ, എൻ.എസ്.എസ് പ്രോഗ്രാം കോർഡിനേറ്റർമാരായ ഇന്ദു വി.ആർ, മനോജ് സേവ്യർ, പ്രോഗ്രാം കോർഡിനേറ്റർമാരായ അംജിത്ത് കുമാർ,എസ്.ബി. പ്രസാദ്,കലേഷ് , ആരോഗ്യ പ്രവർത്തകരായ ജിഞ്ചു, മഞ്ചു, പ്രവീണ, ബെറ്റി സുനിൽ, എൻ രാധാകൃഷ്ണൻ, തോമസ് ജോർജ്ജ് എന്നിവർ നേതൃത്വം നല്കി.
പ്രശസ്ത പിന്നണി ഗായകൻ പ്രശാന്ത് പുതുക്കരി, ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിൽ സംഗീതസദസ്സ് നടന്നു.എടത്വ സെൻ്റ് അലോഷ്യസ് കോളജ്,തലവടി ഗവ.വൊക്കേഷണൽ ഹയർ സെക്കൻണ്ടറി സ്ക്കൂൾ എൻ.എസ്എസ് വോളണ്ടിയേഴ്സ് സ്വാന്തന ചങ്ങലയിൽ അണിനിരന്നു. കോർഡിനേറ്റർ എസ്.ബി പ്രസാദ് പ്രതിജ്ഞ ചൊല്ലി കൊടുത്തു.
നിരണം, തലവടി, മുട്ടാർ, എടത്വ എന്നീ പഞ്ചായത്തുകളിലായി നിലവിൽ 250-ലധികം കിടപ്പു രോഗികൾക്ക് പരിചരണം നല്കി വരുന്നു.
ടൗണിലും വ്യാപാര സ്ഥാപനങ്ങളിലും ബോധവത്ക്കരണ ലഘുലേഖകളും വിതരണം ചെയ്തു. സൗജന്യമായി ഫിസിയോ തെറാപ്പി സേവനവും സെൻ്ററിൽ നിന്നും ലഭ്യമാണ്.