ലോക മാനസികാരോഗ്യ ദിനത്തിൽ മാനസിക ബുദ്ധിമുട്ട് അനുഭവിച്ച യുവാവിന് സാമൂഹ്യപ്രവർത്തകരുടെ കൈത്താങ്ങ്

മല്ലപ്പള്ളി : വിഷാദ രോഗത്തിന് അടിമയായി മുറിയ്ക്കുള്ളിൽ നിന്നും പുറത്ത് ഇറങ്ങാത് കഴിഞ്ഞിരുന്ന സുഹൃത്തിനെ ചേർത്ത് പിടിച്ച് സഹപ്രവർത്തകർ.

Advertisements

മല്ലപ്പള്ളി : ലോക മാനസീക ആരോഗ്യ ദിനത്തിൽ സമൂഹത്തിന് വലിയ ഒരു സന്ദേശം പകരുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ. ഏകദേശം എട്ട് വർഷത്തിലധികമായി മാനസീക ആരോഗ്യ വെല്ലുവിളി നേരിടുന്ന  യുവാവിനെ പ്രദേശവാസികൾ പല തവണ ആശുപത്രിയിലെത്തിക്കാൻ നടത്തിയ ശ്രമങ്ങൾ വിഫലമായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 തലവടി  ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗഹൃദ വേദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടത്തിയ സേവനത്തെ പ്രദേശവാസികൾ ഒന്നടങ്കം അഭിനന്ദിക്കുകയാണ്.

കഴിഞ്ഞ ഒന്നര വർഷമായി യുവാവ് പൂർണ്ണമായും മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങാതായി. രോഗികളും വൃദ്ധരുമായ മാതാപിതാക്കളും യുവാവിൻ്റെ ഒരു മകനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.  ആറംഗ കുടുംബത്തെ പുലർത്തിയിരുന്നത് യുവാവ് ആയിരുന്നു. യുവാവ് പൂർണ്ണമായും കിടപ്പിലായതോടെ മകളെ പഠിപ്പിക്കുന്നതിന് വേണ്ടി ഭാര്യ അവരുടെ  മാതാപിതാക്കളുടെ കൂടെയാണ് താമസിക്കുന്നത്.

ഫേസ്ബുക്ക് മുഖേന യുവാവിൻ്റെ ദുരിതാവസ്ഥ അറിഞ്ഞതിനെ തുടർന്ന് ഈ കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തിൽ സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള, കോർഡിനേറ്റർമാരായ ബനോജ് മാത്യു , ഹരിപ്രഭാസ് വെളിയം, ജോമോൻ മാത്യൂ എന്നിവർ യുവാവിൻ്റെ ഭവനം സന്ദർശിച്ചിരുന്നു. മുടിയും താടിയും നഖങ്ങളും വളർന്ന് അവശനിലയിൽ ചോർന്നൊലിക്കുന്ന വീടിനുള്ളിൽ കണ്ട യുവാവിനെയാണ് അവർക്ക് കാണുവാൻ സാധിച്ചത്.യുവാവിൻ്റെ വീട്ടിലെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയ സംഘം ഒരു മാസത്തേക്ക് ഭക്ഷ്യധാന്യ സാധനങ്ങളും കൂടാതെ  എല്ലാ മാസവും പലചരക്ക് സാധനങ്ങൾ  കൃത്യമായി യുവാവിൻ്റെ വീട്ടിലെത്തുവാൻ കടയിൽ  ക്രമികരണം ചെയ്തിട്ടാണ് സംഘം മടങ്ങിയത്‌. 

തുടർന്ന് പെരുമ്പെട്ടി എസ് .എച്ച്.ഓ : സുരേഷ്, കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിനു ജോസഫ്, വാർഡ് അംഗം അഞ്ചു സദാനന്ദൻ, നാക്കട മിഷൻ ഹോസ്പിറ്റൽ ഡയറക്ടർ ഡോ.എ.ജെ.ജോൺ എന്നിവരുമായി ആലോചിച്ച് ഹോസ്പിറ്റലിലേക്ക് മാറ്റുവാൻ തീരുമാനിക്കുകയായിരുന്നു.മുൻകൂട്ടി അറിയിച്ചത് അനുസരിച്ച് കഴിഞ്ഞ ദിവസം എത്തിയ 9 അംഗം അയൽവാസിയായ ഷാനവാസ് ഖാൻ്റെ ഭവനത്തിൽ ഒന്നിച്ച് കുടിപ്രദേശവാസികളുടെയും ബന്ധുക്കളുടെയും അനുവാദത്തോടെ സേവാഭാരതി സൗജന്യമായി വിട്ടു നല്കിയ ആംബുലൻസിൽ തിരുവല്ല നാക്കട മിഷൻ ഹോസ്പിറ്റലിൽ എത്തിക്കുകയും  കിടത്തി ചികിത്സയ്ക്കായി മുപ്പതിനായിരം രൂപ അഡ്വാൻസ് ആയി നല്കുകയും ചെയ്തു. യുവാവിൻ്റെ നീണ്ട് വളർന്ന മുടിയും താടിയും വൃത്തിയാക്കിയതിന് ശേഷമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇതിന് മുമ്പ് നടന്ന ചടങ്ങ് കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിനു ജോസഫ് ഉദ്ഘാടനം ചെയ്തു. സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇ ടിക്കുള അധ്യക്ഷത വഹിച്ചു.വാർഡ് അംഗം അഞ്ചു സദാനന്ദൻ,സൗഹൃദ വേദി കോർഡിനേറ്റർമാരായ ബനോജ് മാത്യു ,ഹരി പ്രഭാസ് വെളിയം, ജോമോൻ മാത്യൂ, പൊതുപ്രവർത്തകൻ  ഹരീഷ്  വായ്പൂർ, സുധീഷ് ദാമോദരൻ ,സാംകുട്ടി പനച്ചമൂട്ടിൽ, അജി മാത്യൂ, സ്റ്റുഫി തിരുവല്ല, കെ.എസ് ശ്രീരാജ്കുമാർ, ഷാനവാസ് ഖാൻ, ഗോകു ഓതറ,യദൂ രാജ്  , മുഹമ്മദ് ,റാഹുൽ കുമാർ ആനിക്കാട് എന്നിവർ ക്രമികരണങ്ങൾക്ക് നേതൃത്വം നല്കി.

 കരവിരുതുകൊണ്ട് ഒറ്റത്തടിയിൽ നിന്നും  ചേർപ്പുകളില്ലാതെ കൊത്തിയെടുത്ത  ലോകത്തിലെ ഏറ്റവും വലിയ 112 അടി നീളത്തിലുള്ള ലോക സമാധാന സന്ദേശ ചങ്ങല നിർമ്മിച്ചതിന്   ലിംക്കാ ബുക്ക് ഓഫ് വേൾഡ് റിക്കോർഡിൽ ഇടം നേടിയ വ്യക്തിയാണ് യുവാവ്.ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും തിരുവനന്തപുരം സെക്രട്ടേറിയേറ്റ് ഡർബാർ ഹാളിലും ചങ്ങലയുടെ പ്രദർശനം നടത്തി നിരവധി അംഗികാരങ്ങൾ നേടിയിട്ടുണ്ട്.

കാരുണൃത്തിൻ്റെ ഉറവ വറ്റാത്ത സുമനസ്സുകൾ കനിഞ്ഞാൽ യുവാവിന് ജീവിതത്തിലേക്ക് മടങ്ങി വരാൻ സാധിക്കും.

യുവാവിൻ്റെ  മകൻ രാഹുൽരാജിൻ്റെ  

അക്കൗണ്ട് നമ്പർ-

Name.Rahul Raj

AC No:67299515603

SBI MALLAPALLY 

IFSC – SBIN0070087      

     —————   —————–

ഗൂഗിൾപേ നമ്പർ.👇🏻

          📱 *6282171340*

Hot Topics

Related Articles