‘സന്തോഷ ജന്മദിനം റോസിക്ക്…’ കേക്കു മുറിച്ച് 32-ാം ജന്മദിനം ആഘോഷിച്ച് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പൂച്ച

ജന്മദിനം ഏവർക്കും പ്രിയപ്പെട്ട ഒരു ദിവസമാണ്. തങ്ങളുടെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങളുടെ ജന്മദിനം ആഘോഷിക്കുന്നവരും കുറവല്ല.
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പൂച്ചയായി അറിയപ്പെടുന്ന റോസി തന്‍റെ 32 ആം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ്. കേക്ക് മുറിച്ച് വിപുലമായാണ് പൂച്ചയുടെ 32-ാം ജന്മദിനം ആഘോഷിച്ചത്.

Advertisements

ഇംഗ്ലണ്ടിലെ നോർവിച്ചിൽ നിന്നുള്ള  ലില ബ്രിസെറ്റിന്‍റെ ഉടമസ്ഥതയിലുള്ള പൂച്ചയാണ് റോസി.  1991 ജൂൺ 1 നാണ് റോസി ജനിച്ചതെന്നാണ് ലില ബ്രിസെറ്റ് അവകാശപ്പെടുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റോസി ജനിച്ച് മാസങ്ങൾ മാത്രം പിന്നിട്ടപ്പോഴാണ് താൻ ദത്തെടുത്തതെന്നും അതിന് ശേഷം നീണ്ട 31 വർഷത്തിലധികമായി  തനിക്കൊപ്പം അവള്‍ ഉണ്ടെന്നും ലില പറയുന്നു. ഇപ്പോഴും പൂർണ ആരോഗ്യവതിയായ റോസിയെ വളരെ അപൂർവമായി മാത്രമേ മൃഗഡോക്ടറുടെ അടുത്ത് കൊണ്ടുപോകേണ്ടി വന്നിട്ടുള്ളൂവെന്നും ഇവർ പറയുന്നു. 1991 ൽ താൻ പൂച്ചയെ സ്വന്തമാക്കിയപ്പോൾ തന്നെ അതിന്‍റെ വന്ധ്യംകരണം നടത്തിയിരുന്നതായും അവർ പറഞ്ഞു.

അതേസമയം, ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ പൂച്ചയായി പരിഗണിക്കുന്നതിന് ഗിന്നസ് വേൾഡ് റെക്കോർഡ്സുമായി താൻ ബന്ധപ്പെട്ടു കഴിഞ്ഞെന്നും ഉടൻ തന്നെ പരിശോധനകൾ പൂർത്തിയാക്കി ലോക റെക്കോർഡ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ലില ബ്രിസെറ്റ് കൂട്ടിച്ചേര്‍ത്തു.

ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രകാരം നിലവിലെ ഏറ്റവും പ്രായം കൂടിയ ജീവിച്ചിരിക്കുന്ന പൂച്ച ഇംഗ്ലണ്ടിൽ നിന്നുള്ള ഫ്ലോസി ആണ്. 2022 നവംബറിൽ ലോക റെക്കോർഡിൽ ഇടം നേടിയപ്പോൾ 26 വയസ്സും 316 ദിവസവുമായിരുന്നു ഫ്ലോസിയുടെ പ്രായം. ക്യാറ്റ്സ് പ്രൊട്ടക്ഷനിലെ സന്നദ്ധപ്രവർത്തകരുടെ ഉടമസ്ഥതയിലാണ് ഈ പൂച്ച ഇപ്പോൾ.

Hot Topics

Related Articles