പാലാ: കാഴ്ച്ചകളുടെ വൈവിധ്യങ്ങൾ പകർത്തുന്നതിനൊപ്പം ജീവകാരുണ്യത്തിന്റെ സന്ദേശം കൂടി പകരുകയാണ് ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ പൊൻകുന്നം യൂണിറ്റിലെ അംഗങ്ങൾ.ലോക രക്തദാന ദിനത്തോട് അനുബന്ധിച്ചാണ് യൂണിറ്റിലെ അംഗങ്ങളുടെ നേതൃത്വത്തിൽ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തി രക്തം ദാനം ചെയ്തത്. ഫോട്ടോഗ്രാഫി മേഖലയിലെ തിരക്കുകൾക്കിടയിലും രക്തം ദാനം ചെയ്തതിലൂടെ മഹത്തായ സന്ദേശമാണ് ഫോട്ടോഗ്രാഫേഴ്‌സ് പകരുന്നതെന്ന് സന്ദേശം നൽകിയ ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ. ജോസഫ് കണിയോടിക്കൽ പറഞ്ഞു. രക്തം ദാനം നൽകിയവർക്ക് സർട്ടിഫിക്കറ്റുകളും അദ്ദേഹം വിതരണം ചെയ്തു. അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് ഷാജൻ ജോസ്, കാഞ്ഞിരപ്പള്ളി മേഖല പ്രസിഡന്റ് ആദർശ് കെ.ആർ, മേഖല ട്രഷറർ സുമേഷ്.കെ.നായർ, യൂണിറ്റ് സെക്രട്ടറി ഗോകുൽ ഗോപി, മനു .പി. അരുൺ പ്രസാദ്, എബി, അനന്ദൻ,നിതിൻ, ബ്ലഡ് ബാങ്ക് അസി.മാനേജർ മനു കെ.എം എന്നിവർ പങ്കെടുത്തു.
ലോക രക്തദാന ദിനത്തോട് അനുബന്ധിച്ച് രക്തം ദാനം ചെയ്ത് ഫോട്ടോഗ്രാഫർമാർ; ലോകരക്തദാന ദിനം നാളെ ജൂൺ 14 ശനിയാഴ്ച

Previous article