പാമ്പാടി: ലോകമെമ്പാടും സാമൂഹ്യ നന്മയും , സമാധാനവും നിലനില്കുവാനും , പുരോഗതി കൈവരിക്കുവാനുമുളള എക്കാലത്തെയും മാർഗ്ഗം ഗാന്ധിജിയുടെ ദർശനങ്ങളാണെന്ന് എൻ.സി പി. സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി അഡ്വ.കെ.ആർ. രാജൻ പ്രസ്താവിച്ചു.
സ്വയം പര്യാപ്തത കൈവരിക്കാനും, ഗ്രാമീണ തൊഴിൽ സാധ്യതകളും , ദേശാഭിമാനവും വളർത്തുവാനും മഹാത്മജി തെളിച്ച സഹനത്തിന്റെ പാതയിലൂടെ ഇനിയും നാം വളരെ ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്ന് കെ.ആർ. രാജൻ പറഞ്ഞു.
ക്വിറ്റിന്ത്യാ ദിനാചരണത്തോടനുബന്ധിച്ച് എൻ.സി.പി.യുടെ യുവജന വിഭാഗമായ എൻ.വൈ . സി. പുതുപ്പള്ളി നിയോജക മണ്ഡലം സംഘടിപ്പിച്ച യുവജന സംഗമം പാമ്പാടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അഡ്വ.കെ.ആർ. രാജൻ.
എൻ.വൈ.സി. നിയോജകമണ്ഡലം പ്രസിഡന്റ് അനൂപ് വർഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എൻ.സി.പി. നിയോജകമണ്ഡലം ജനറൽസെക്രട്ടറി റെജി വർഗീസ് , എൻ.വൈ.സി. ജില്ലാ ജനറൽ സെക്രട്ടറി ദീപു .പി.എസ്., അനീഷ് അമല , എബി സൺ കൂരോപ്പട , അഭിലാഷ് കെ.എസ്. അഖിൽ , കിരൺ പരമേശ്വരൻ എന്നിവർ പ്രസംഗിച്ചു.
ദേശീയതയും, മതേതരത്വവും , കാത്തു സൂക്ഷിക്കുമെന്ന് യോഗത്തിൽ പങ്കെടുത്തവർ പ്രതിജ്ഞയെടുത്തു.
ക്വിറ്റിന്ത്യാ ദിനാചരണത്തിന്റെ ഭാഗമായി നൂറു യുവജനങ്ങൾക്ക് ഗാന്ധിജിയുടെ അത്മകഥയായ “എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ ” എന്ന പുസ്തകം വിതരണം ചെയ്യുന്നതിനും ഇന്ന് തുടക്കം കുറിച്ചു.