ലോകത്തിലെ ഏറ്റവും നിര്‍ഭാഗ്യവാനായ ആള്‍ രോഹിത് : ഇന്ത്യയെ തകർത്ത ഹെഡിന്റെ വാക്കുകൾ 

അഹമ്മദാബാദ് : ഇന്ത്യക്കെതിരായ ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ 6 വിക്കറ്റുകളുടെ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. ഈ വിജയത്തില്‍ ഓസ്ട്രേലിയയെ ഏറ്റവുമധികം സഹായിച്ചത് ഓപ്പണര്‍ ട്രാവസ് ഹെഡിന്റെ ഇന്നിംഗ്സ് ആയിരുന്നു. മത്സരത്തിന്റെ തുടക്കം മുതല്‍ ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് നന്നായി കൈകാര്യം ചെയ്യാൻ ഹെഡിന് സാധിച്ചു. മത്സരത്തില്‍ 120 നേരിട്ട ഹെഡ് 137 റണ്‍സാണ് നേടിയത്. എന്നാല്‍ മത്സരത്തിലെ വിജയറണ്‍ സ്വന്തമാക്കാൻ ഹെഡിന് സാധിച്ചില്ല. ഫൈനലിലെ പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തതും ഹെഡിനെ ആയിരുന്നു. ഫൈനല്‍ മത്സരത്തില്‍ ഇത്രയും മികച്ച ഇന്നിങ്സ് കളിക്കാൻ സാധിച്ചതില്‍ തനിക്ക് അതിയായ സന്തോഷമുണ്ട് എന്ന ഹെഡ് പറഞ്ഞു. നിലവില്‍ ഈ ലോകത്തിലെ ഏറ്റവും നിര്‍ഭാഗ്യവാനായ ആള്‍ രോഹിത് ശര്‍മയാണ് എന്നും ഹെഡ് പറയുകയുണ്ടായി. “ഇത്തരമൊരു ഫൈനല്‍ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്നെ സംബന്ധിച്ച്‌ വളരെ അവിസ്മരണീയ ഒരു ദിവസം ദിവസം തന്നെയായിരുന്നു ഇത്. വീട്ടിലിരുന്ന് ക്രിക്കറ്റ് കാണുന്നതിലും ഒരുപാട് ഭേദമാണ് ഇത്തരമൊരു ഇന്നിംഗ്സ്. ഓസ്ട്രേലിയയ്ക്കായി ഇത്തരം മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചതില്‍ വലിയ സന്തോഷമുണ്ട്.”

Advertisements

“മത്സരത്തില്‍ ഞാൻ കളിച്ച ആദ്യ 20 പന്തുകള്‍ എനിക്ക് ഒരുപാട് ആത്മവിശ്വാസം നല്‍കി. പിന്നീട് അത് തുടരാനാണ് ഞാൻ ശ്രമിച്ചത്. മിച്ചല്‍ മാര്‍ഷ് മത്സരത്തില്‍ പുറത്തായ ശേഷം ഞാൻ മത്സരത്തില്‍ മുൻപിലേക്ക് വരികയായിരുന്നു. വിക്കറ്റ് അല്പം പ്രയാസമേറിയതാണ് എന്ന് എനിക്ക് അറിയാമായിരുന്നു.”- ഹെഡ് പറഞ്ഞു. “മത്സരത്തില്‍ ടോസ് നേടിയ ശേഷം ബോളിങ് തിരഞ്ഞെടുത്തത് വലിയൊരു തീരുമാനം തന്നെയായിരുന്നു. മത്സരം പുരോഗമിക്കുമ്ബോള്‍ വിക്കറ്റും നന്നായി വരും എന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. എന്തായാലും ഇത്ര വലിയ മത്സരത്തിന്റെ ഭാഗമാകാൻ സാധിച്ചതില്‍ സന്തോഷമുണ്ട്. നിലവില്‍ രോഹിത് ശര്‍മയാവും ഈ ലോകത്തിലെ ഏറ്റവും നിര്‍ഭാഗ്യവാനായ മനുഷ്യൻ.”


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“മത്സരത്തില്‍ ഞങ്ങള്‍ക്ക് ഫീല്‍ഡിങ്ങില്‍ മികവ് പുലര്‍ത്താൻ സാധിച്ചിരുന്നു. എന്നാല്‍ സെഞ്ച്വറി സ്വന്തമാക്കുന്നതിനെ പറ്റി ഞാൻ ചിന്തിച്ചിരുന്നില്ല. അത്തരമൊരു ആഗ്രഹം പോലും മത്സരത്തിന്റെ തുടക്കത്തില്‍ എനിക്ക് ഉണ്ടായിരുന്നില്ല. ഈ പ്രകടനത്തില്‍ ഞങ്ങളുടെ സഹതാരങ്ങളെയാണ് ഞാൻ ഏറ്റവുമധികം പ്രകീര്‍ത്തിക്കുന്നത്.”- ഹെഡ് കൂട്ടിച്ചേര്‍ത്തു. മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയെ 240 എന്ന ചെറിയ സ്കോറില്‍ ഒതുക്കാൻ ഓസ്ട്രേലിയക്ക് സാധിച്ചു. ഇന്ത്യൻ നിരയില്‍ അര്‍ത്ഥസെഞ്ച്വറി നേടിയ രാഹുലും വിരാട് കോഹ്ലിയും മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. മറുപടി ബാറ്റിംഗില്‍ ട്രാവസ് ഹെഡ് ഒരു തകര്‍പ്പൻ സെഞ്ചുറി സ്വന്തമാക്കിയതോടെ മത്സരത്തില്‍ ഇന്ത്യ പരാജയം അറിയുകയായിരുന്നു. ടൂര്‍ണമെന്റ്ലെ ആദ്യ പത്തു മത്സരങ്ങളിലും തുടര്‍ച്ചയായി വിജയം കണ്ടുവന്ന ഇന്ത്യയെ സംബന്ധിച്ച്‌ വളരെ നിരാശാജനകമായ ഫൈനല്‍ തന്നെയാണ് അഹമ്മദാബാദില്‍ നടന്നത്.

Hot Topics

Related Articles