ലോക കാഴ്ചാദിനം: നേത്ര പ്രദർശനവും വാക്കത്തോണും സംഘടിപ്പിച്ച് എഎസ്ജി വാസൻ ഐ ഹോസ്പിറ്റൽ

കൊച്ചി : കൊച്ചി നഗരസഭ, ആദി ഗ്രൂപ്പ്, മെഡിക്കൽ ട്രസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്‌ ഒപ്റ്റോമെട്രി വിഭാഗം എന്നിവയുമായി സഹകരിച്ച് ലോക കാഴ്ച ദിനാചരണത്തിൻ്റെ ഭാഗമായി എഎസ്ജി വാസൻ ഐ ഹോസ്പിറ്റൽ നേത്ര പ്രദർശനവും വാക്കത്തോണും സംഘടിപ്പിച്ചു. നേത്രാരോഗ്യത്തെക്കുറിച്ചും വിവിധ നേത്രരോഗങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി കൊച്ചി നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു.നേത്ര പ്രദർശനത്തിൽ കണ്ണിൻ്റെ വിശദമായ മാതൃകകൾ, ഘടന, കോർണിയ, ഗ്ലോക്കോമ, റെറ്റിന, തിമിരം എന്നിവയുടെ പ്രത്യേകതകൾ ഉൾപ്പെടെ നേത്രാരോഗ്യത്തിൻ്റെ വിവിധ വശങ്ങൾ പ്രദർശിപ്പിക്കുന്ന ആറ് വിജ്ഞാനപ്രദമായ കൗണ്ടറുകളുണ്ടായിരുന്നു. സാധാരണമായ നേത്രരോഗങ്ങളും അവയുടെ ചികിത്സയും എടുത്തു പറയുന്നവയായിരുന്നു ഓരോ സ്റ്റാളും. പ്രദർശനത്തിനു ശേഷം പൊതുജനങ്ങൾക്ക് നേത്രസംരക്ഷണത്തെക്കുറിച്ച് ബോധവത്കരണ ക്ലാസും നടന്നു. തേവര എസ്.എച്ച് ഹൈ സ്കൂൾ, ആദി ഇൻസ്റ്റിറ്റ്യൂട്ട്, ഐബിസ് അക്കാഡമി എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുൾപ്പെടെ നാനൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു.വാക്കത്തോൺ പള്ളിമുക്കിലെ ആദി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ആരംഭിച്ച് എഎസ്ജി വാസൻ ഐ ഹോസ്പിറ്റലിൽ അവസാനിച്ചു.

Advertisements

Hot Topics

Related Articles