ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; ഓസ്‌ട്രേലിയയെ എറിഞ്ഞിട്ട് ദക്ഷിണാഫ്രിക്ക

ലോഡ്‌സ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; ഓസ്‌ട്രേലിയയെ എറിഞ്ഞിട്ട് ദക്ഷിണാഫ്രിക്ക. 212 ന് ഓസ്‌ട്രേലിയയുടെ എല്ലാവരെയും ദക്ഷിണാഫ്രിക്ക പുറത്താക്കി. ഓസീസ് നിരയിൽ സ്മിത്തിനും, വെബ് സ്റ്റർക്കും ഒഴികെ മറ്റാർക്കും അരസെഞ്ച്വറിയിൽ എത്താൻ സാധിച്ചില്ല. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം തന്നെ ഓസീസിന് ഖവാജയെ (0) നഷ്ടമായി. പിന്നാലെ, സ്‌കോർ 16 ൽ നിൽക്കെ കാമറൂൺ ഗ്രീനിനെ (4) ഓസീസിന് നഷ്ടമായി. ലബുഷൈൻ സ്മിത്തിനൊപ്പം തകർച്ച ഒഴിവാക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെ 46 ൽ ലബുഷൈൻ (17) വീണു. ആദ്യ രണ്ട് വിക്കറ്റുകൾ റബാൻഡ പിഴുതപ്പോൾ, ജാനിസണ്ണായിരുന്നു ലബുഷൈന്റെ വിക്കറ്റ്.

Advertisements

ട്രാവിസ് ഹെഡിനെ (11) വീഴ്ത്തിയ ജാനിസൺ ഓസീസിനെ 4 ന് 67 എന്ന നിലയിലേയ്ക്ക് തള്ളി വിട്ടു. 146 ൽ സ്മിത്തിന്റെ പ്രതിരോധം (66) അവസാനിപ്പിച്ച എയ്ഡൻ മാക്രം ഓസീസിനെ വീണ്ടും തകർച്ചയിലേയ്ക്ക് തള്ളി വിട്ടു. 192 ൽ അലക്‌സ് കാരി (23)യെ കേശവ് മഹാരാജും, 192 ൽ കമ്മിൻസിനെ (1) റബാഡയും വീഴ്ത്തിയതോടെ അതിവേഗം ഓസീസ് പ്രതിരോധം അവസാനിക്കുമെന്നായി തോന്നൽ. എന്നാൽ, വാലറ്റത്തെ കൂട്ടു പിടിച്ച് ബ്യൂ വെബ്സ്റ്റർ നടത്തിയ പ്രതിറോധമാണ് ഓസീസിനെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്. സ്‌കോർ 210 ൽ നിൽക്കെ എട്ടാമനായാണ് വെബ് സ്റ്റർ പുറത്തായത്. 92 പന്തിൽ 11 ഫോറുകൾ അടിച്ച 72 റൺ എടുത്ത വെബ് സ്റ്ററിനെ റബാൻഡ ബെൻഡിംങ് ഹാമിന്റെ കയ്യിൽ എത്തിക്കുകയായിരുന്നു. പിന്നീട് രണ്ട് റൺ കൂടി മാത്രമാണ് ഓസീസ് ഇന്നിംങ്‌സിന് ആയുസുണ്ടായിരുന്നത്. ലയോൺ (0), മിച്ചൽ സ്റ്റാർക്ക് (1) എന്നിവരെ വീഴ്ത്തിയ ജാനിസണും, റബാൻഡയും ഓസീസിനെ ചുരുട്ടി കെട്ടി. റബാൻഡ് അഞ്ചും, ജാൻസൺ മൂന്നും വിക്കറ്റ് വീഴ്ത്തിയപ്പോൾ മഹാരാജും, മാക്രവും ഓരോ വിക്കറ്റ് വീതം പിഴുതു.

Hot Topics

Related Articles