ന്യൂസ് ഡെസ്ക് : നടി രശ്മിക മന്ദാനയുടേതെന്ന പേരില്‍ ഡീപ് ഫേക്ക് വീഡിയോ പ്രചരിച്ച സംഭവത്തിന്റെ ചൂടാറും മുൻപ് ഇതാ മറ്റൊന്നുകൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. ബോളിവുഡ് നടി കജോളിന്റെ വീഡിയോയാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. ഒരു മലയാളി പേരുള്ള ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. കജോള്‍ വസ്ത്രം മാറുന്നു എന്ന രീതിയിലുള്ള തലക്കെട്ടുകളോടെയാണ് ഒരേ വീഡിയോ വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്നത്. പലതിനും ലക്ഷങ്ങളാണ് കാഴ്ചക്കാര്‍. വിവിധ തലക്കെട്ടുകളില്‍ യൂട്യൂബിലും ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.
വീഡിയോക്ക് പുറമേ നിരവധി സ്ക്രീൻഷോട്ടുകളും പങ്കുവെയ്ക്കപ്പെടുന്നവയില്‍ ഉള്‍പ്പെടുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കജോളിന്റേതെന്ന വ്യാജേന പ്രചരിക്കുന്ന വീഡിയോ ഡീപ് ഫേക്ക് ആണെന്ന് ഫാക്‌ട് ചെക്ക് വെബ്സൈറ്റായ ബൂം ലൈവ് റിപ്പോര്‍ട്ട് ചെയ്തു. ഒരു സോഷ്യല്‍ മീഡിയാ ഇൻഫ്ളുവൻസറിന്റെ ദൃശ്യത്തില്‍ നടിയുടെ മുഖം കൃത്രിമമായി ചേര്‍ക്കുകയായിരുന്നുവെന്നും ബൂം ലൈവ് റിപ്പോര്‍ട്ടിലുണ്ട്. ഒരു ടിക് ടോക് അക്കൗണ്ടിലാണ് ഈ വീഡിയോ ഉണ്ടാക്കാനുപയോഗിച്ച യഥാര്‍ത്ഥ ദൃശ്യം അപ് ലോഡ് ചെയ്തിരിക്കുന്നത്. ഈ വര്‍ഷം ജൂണ്‍ അഞ്ചിനാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.
ടിക് ടോക്കിലെ ഗെറ്റ് റെഡി വിത് മീ എന്ന ട്രെൻഡിനനുസരിച്ച് തയ്യാറാക്കിയ വീഡിയോ ആണിത്. സ്വന്തം ദൈനംദിന കാര്യങ്ങളാണ് കണ്ടന്റ് ക്രിയേറ്റര്‍മാര്‍ ഇതുവഴി പങ്കുവെയ്ക്കുന്നത്. തങ്ങളുടെ ഫോളോവര്‍മാരുമായി അടുത്തബന്ധം പുലര്‍ത്തുക എന്ന ലക്ഷ്യമാണിതിനുള്ളത്. അതേസമയം കജോളിന്റെ വ്യാജവീഡിയോയ്ക്ക് ആധാരമായ യഥാര്‍ത്ഥ വീഡിയോ പോസ്റ്റ് ചെയ്ത പേജിന്റെ വിശദാംശങ്ങള്‍ ബൂം ലൈവ് പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ കജോള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.