ആ സ്നേഹം അനുഭവിക്കാൻ ഭാഗ്യം കിട്ടിയ ആളാണ് താൻ ; അങ്കിള്‍ എനിക്ക് ജീവനാണ് , എന്റെ സ്പോൺസറായിരുന്നു അദ്ദേഹം ; സുരേഷ് ഗോപിയെക്കുറിച്ച് അമൃത സുരേഷ്

ന്യൂസ് ഡെസ്ക് : ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ ഗായികയാണ് അമൃത സുരേഷ്. ഇപ്പോഴിതാ ജീവിതത്തില്‍ വളരെയധികം സഹായിച്ചിട്ടുള്ള ഒരു വ്യക്തിയെക്കുറിച്ച്‌ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് അമൃത.

Advertisements

ഐഡിയ സ്റ്റാ‌ര്‍ സിംഗര്‍ പരിപാടിക്കിടെ നടൻ സുരേഷ് ഗോപി ഏറെ സഹായിച്ചുവെന്നും സ്‌പോണ്‍സര്‍ ആയെന്നുമാണ് താരം വെളിപ്പെടുത്തിയത്. സുരേഷ് ഗോപിയുടെ ഫാൻ മീറ്റിലായിരുന്നു തുറന്നുപറച്ചില്‍. ‘മൗനമേ’ എന്ന പാട്ട് പാടിക്കൊണ്ടായിരുന്നു അമൃത ഫാൻ മീറ്റിലെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അമൃതയുടെ വാക്കുകളിലേയ്ക്ക്…

ഈ പാട്ടിന് അന്ന് എനിക്ക് നല്ല മാര്‍ക്ക് കിട്ടിയിരുന്നു. പക്ഷേ കോസ്റ്റ്യൂമിന് ഭയങ്കര മാ‌ര്‍ക്ക് കുറവായിരുന്നു. അത്രയും ഇംപോര്‍ട്ടന്റാണ് ഔട്ട് ഫിറ്റൊക്ക. അന്ന് അങ്കിള്‍ എന്നെയും അച്ഛനെയും അമ്മയെയും വീട്ടിലേയ്ക്ക് വിളിപ്പിച്ചു. ഔട്ട് ഫിറ്റിന്റെ കാര്യത്തില്‍ നിനക്കിനി മാര്‍ക്ക് കുറയാൻ പാടില്ലെന്ന് അന്ന് അങ്കിള്‍ പറഞ്ഞു. അത് മൊത്തം നോക്കിക്കോളാമെന്ന് പറഞ്ഞു. അവിടെന്ന് ഷോയുടെ അവസാനം വരെ അങ്കിള്‍ ആയിരുന്നു എന്റെ സ്‌പോണ്‍സര്‍.

എനിക്ക് അങ്കിളെന്ന് പറയുമ്പോള്‍ അച്ഛന്റെ സ്ഥാനമാണ്. ഒരിക്കലും സ്വന്തം അല്ല എന്ന രീതിയില്‍ അങ്കിള്‍ പെരുമാറിയിട്ടില്ല. എന്റെ എന്നുപറഞ്ഞ് ചേര്‍ത്തുനിര്‍ത്തിയിട്ടാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്. എല്ലാവരോടും അങ്ങനെ തന്നെയാണ്. അദ്ദേഹത്തിന്റെ സ്നേഹം അനുഭവിക്കാൻ ഭാഗ്യം കിട്ടിയ ആളാണ് ഞാൻ. അങ്കിള്‍ എനിക്ക് ജീവനാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.