അടൂര്‍: കൊടുമണ്‍/ അടൂര്‍ അഗതികളുടെ അഭയകേന്ദ്രമായ മഹാത്മ ജനസേവനകേന്ദ്രത്തില്‍ അന്തേവാസികള്‍ക്കായി ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ നടത്തി. കൊടുമണ്‍ അങ്ങാടിക്കല്‍ യൂണീറ്റില്‍ നടന്ന ആഘോഷ ചടങ്ങുകള്‍ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനിസഭ കടമ്പനാട് മെത്രാസനം വൈദിക സംഘം സെക്രട്ടറി ഫാദര്‍ റിഞ്ചു. പി. കോശി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കടമ്പനാട് സെന്റ്തോമസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ ഭാഗമായി കൊണ്ടുവന്ന ക്രിസ്തുമസ് സമ്മാനം 170 പുതപ്പുകളും ഇദ്ദേഹം അന്തേവാസികള്‍ക്ക് വിതരണം ചെയ്തു. മഹാത്മ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല അദ്ധ്യക്ഷനായ ചടങ്ങില്‍ പത്തനംതിട്ട ഗ്രേസ് വെല്‍ കൗണ്‍സിലിംഗ് സെന്റര്‍ ഡയറക്ടര്‍ ഫാദര്‍ സാം. പി. ജോര്‍ജ്ജ് ക്രിസ്തുമസ് സന്ദേശം നല്‍കി. ഗ്രാമപഞ്ചായത്ത് മെംബര്‍ അജി രണ്ടാംകുറ്റി അന്തേവാസികള്‍ക്ക് ക്രിസ്തുമസ് കേക്കുകള്‍ വിതരണം ചെയ്തു. മുന്‍ ബ്ലോക്ക്പഞ്ചായത്ത് അംഗം റ്റി. എന്‍. സോമരാജന്‍, കൈരളി മെഡിക്കല്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍. വിജയരാജന്‍, സെക്രട്ടറി പി. ജയപ്രസാദ്, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മഹാത്മ ജോ: സെക്രട്ടറി സി. വി. ചന്ദ്രന്‍ സ്വാഗതവും, മാഹാത്മ്യം എഡിറ്റര്‍ അനു ഭദ്രന്‍ കൃതജ്ഞതയും അറിയിച്ചു. തുടര്‍ന്ന് അന്തേവാസികളും പ്രവര്‍ത്തകരും ചേര്‍ന്ന് വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.