വൈക്കം കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് വൈക്കം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി.വൈക്കം സത്യഗ്രഹ സ്മാരക അങ്കണത്തിൽ രക്ഷാധികാരി സി.ആർജി നായർ ദേശീയ പതാക ഉയർത്തി. തുടർന്ന് സത്യഗ്രഹസ്മാരക ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് വൈസ് പ്രസിഡൻ്റ് രമേശ് കുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗം താലൂക്ക് പ്രസിഡൻ്റ് രാംകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എസ്.എസ്. സിദ്ധാർഥൻ , വനിതാ വിംഗ് പ്രസിഡൻ്റ് ശാന്താനായർ, സെക്രട്ടറി അംബികാരാംകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.ഫോട്ടോ: കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് വൈക്കം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാചരണോടനുബന്ധിച്ച് വൈക്കം സത്യഗ്രഹ സ്മാരക അങ്കണത്തിൽ രക്ഷാധികാരി സിആർ ജി നായർ ദേശീയ പതാക ഉയർത്തുന്നു.