കണ്ണൂർ : യെച്ചൂരി ഉപയോഗിച്ചത് ക്രിമിനൽ കേസ് പ്രതിയുടെ വാഹനമെന്ന ആരോപണവുമായി ബി.ജെ.പി. സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉപയോഗിച്ച വാഹനം നാദാപുരം മേഖലയിൽ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ ആളുടേതാണെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസാണ് രംഗത്ത് എത്തിയത്.
സി.പി.എം – എസ്.ഡി.പി.ഐ. ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം കൊടുക്കൽ വാങ്ങൽ നടന്നത്. വാഹനം ഉപയോഗിച്ചതിലൂടെ സി.പി.എമ്മും എസ്.ഡി.പി.ഐ.യും തമ്മിലുള്ള ബന്ധമാണ് വ്യക്തമാകുന്നത് എന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെ പാര്‍ട്ടി കോണ്‍ഗ്രസിലെ യെച്ചൂരിയുടെ വാഹനവുമായി ബന്ധപ്പെട്ട ബിജെപി ആരോപണം തള്ളി കാര്‍ ഉടമ രംഗത്ത് എത്തി. രാഷ്ട്രീയക്കേസുകള്‍ മാത്രമാണ് തനിക്കെതിരെയുള്ളത്.
താന്‍ ലീഗ് കാരനാണെന്നും എസ്.ഡി.പിയുമായി ബന്ധമില്ലെന്നും സിദ്ദീഖ് പറഞ്ഞു. യെച്ചൂരി സഞ്ചരിച്ചത് എസ്.ഡി.പി.ഐ ബന്ധമുള്ള ക്രിമിനലിന്റെ കാറിലായിരുന്നുവെന്ന് ബിജെപി ആരോപിച്ചിരുന്നു.
കണ്ണൂര്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് ആണ് ആരോപണവുമായി രംഗത്തെത്തിയിരുന്നത്. യെച്ചൂരി യാത്ര ചെയ്ത കെ.എല്‍ 18 എ.ബി-5000 ഫോര്‍ച്ച്യൂണര്‍ കാര്‍ ഉടമ സിദ്ദീഖ് നിരവധി കേസില്‍ പ്രതിയാണെന്നായിരുന്നു ആരോപണം. 2010 ഒക്ടോബര്‍ മാസം 21ന് നാദാപുരം പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ബി.ജെ.പി നേതാവ് വാദിച്ചിരുന്നു.