യമനിൽ ഹൂതി വിമതരുടെ തടവിൽ കഴിഞ്ഞിരുന്ന കോട്ടയം കൈപ്പുഴ സ്വദേശി വീട്ടിലെത്തി : ആശ്വാസത്തിൽ നാടും വീട്ടുകാരും

കോട്ടയം : യമനിൽ ഹൂതി വിമതരുടെ തടവിൽ കഴിഞ്ഞിരുന്ന കോട്ടയം കൈപ്പുഴ സ്വദേശി ശ്രീജിത്ത് ബുധനാഴ്ച പുലർച്ചെ വീട്ടിലെത്തി. പുലർച്ചെ ഒരു മണിയോടെ വീട്ടിലെത്തിയ ശ്രീജിത്തിനെ അമ്മ തുളസി കണ്ണുനീരിൽ കുതിർന്ന സ്നേഹാ ശ്രു ക്ക ളോടെ സ്വീകരിച്ചു.ശ്രീജിത്ത് അടക്കമുള്ളവർ കഴിഞ്ഞ ദിവസം രാവിലെ ഡൽഹി വിമാനത്താവളത്തിൽ ശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്.

Advertisements

ഇവർക്കൊപ്പം മലയാളികളായ കോഴിക്കോട് മേപ്പയൂർ സ്വദേശി ദീപാഷ്, ആലപ്പുഴ ചേപ്പാട് പടീറ്റതിൽ അഖിൽ രഘു എന്നിവരുമുണ്ടായിരുന്നു. ശ്രീജിത്ത് അടക്കമുള്ള 16 കപ്പൽ ജീവനക്കാരെ ജനുവരി നാലിനാണ് ചെങ്കടൽ തുറമുഖ പട്ടണമായ ഹുദൈദ തീരത്തുനിന്നും ഹൂദി വിമതർ തട്ടിയെടുത്തത്. പിന്നീട് യമൻ സൈന്യം നടത്തിയ പോരാട്ടത്തേതുടർന്നു ജനുവരി മാസം 20ന് മോചിപ്പിച്ച ഇവരെ യമനിൽ നിന്നും സൗദി വഴിയാണ് നാട്ടിലേക്ക് അയച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സാമ്പത്തിക പ്രതിസന്ധിയിൽ കഴിയുന്ന ശ്രീജിത്ത് ന്റെ കുടുംബം വളരെ ദയനീയ സാഹചര്യങ്ങളിലാണ് കഴിഞ്ഞുകൂടുന്നത്. പിതാവ് മരണപ്പെട്ട ശേഷം ജീവിതം കരുപ്പിടിപ്പിക്കാൻ ആണ് ശ്രീജിത്ത് വെല്ലുവിളികളെ നേരിട്ട് ജോലി തേടി അന്യ നാട്ടിൽ എത്തിയത്. ഹൂതി വിമതരുടെ പിടിയിലായ ശ്രീജിത്തിന് വീടുമായി ബന്ധപ്പെടുവാൻ ദിവസങ്ങൾ കാത്തിരിക്കേണ്ടിവന്നു. ഈ മാസം 24 ന് വീട്ടിലേക്ക് എത്തുന്ന വിവരം ശ്രീജിത്ത് അമ്മയെ വിളിച്ചു അറിയിച്ചിരുന്നു.

സ്വന്തമായി വീടില്ലാത്ത ശ്രീജിത്തും അമ്മയും ഇപ്പോൾ കഴിയുന്നത് കൈപ്പുഴ മിഷൻ പടിക്ക് സമീപം ശ്രീജിത്തിന്റെ സഹോദരിയുടെ വീട്ടിലാണ്.പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രദീപ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോമസ് കോട്ടൂർ, എം.കെ. ബാലകൃഷ്ണൻ, എം. എസ്.ഷാജി, സാബു ജോർജ് അടക്കമുള്ള പൊതുപ്രവർത്തകർ ശ്രീജിത്തിനെ സന്ദർശിച്ചു.

Hot Topics

Related Articles