ദില്ലി: വീട്ടില്‍ നിന്ന് നോട്ട് കെട്ടുകള്‍ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ ,ഇംപീച്ച്മെന്‍റ് നടപടിയെ ചെറുക്കാനുള്ള ജസ്ററിസ് യശ്വന്ത് വര്‍മ്മയുടെ അവസാന ശ്രമം സുപ്രീംകോടതി തള്ളി. തനിക്കെതിരായ നടപടികള്‍ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട ജസ്റ്റിസ് വര്‍മ്മ ഇംപീച്ച് ചെയ്യാനുള്ള നീക്കവും, ചുമതലയില്‍ നിന്ന് നീക്കിയതും ഭരണഘടന വിരുദ്ധമാണെന്നാണ് ഹര്‍ജിയില്‍ വാദിച്ചത്.
Advertisements


ജസ്റ്റിസ് ദീപാങ്കര്‍ ദത്തയുടെ ബഞ്ചാണ് വര്‍മ്മയുടെ ഹര്‍ജി പരിഗണിച്ചത്. ചട്ടപ്രകരമാണ് അന്വേഷണമെന്നും , നോട്ടീസുകള്‍ നല്‍കിയിരുന്നുവെന്നും നിരീക്ഷിച്ച കോടതി ഹര്‍ജി തള്ളുകയായിരുന്നു.

