പെരുവന്താനം ഫൊറോന എസ് എം വൈ എം കരിയർ ഗൈഡൻസ് സെമിനാർ നടത്തി

മുണ്ടക്കയം : പെരുവന്താനം ഫൊറോന എസ് എം വൈ എംൻറെആഭിമുഖ്യത്തിൽ വിവിധ ഫൊറോനകളെ സംഘടിപ്പിച്ച്സെന്റ് ആന്റണീസ് കോളേജ്പെരുവന്താനം ആതിഥേയത്വം വഹിച്ച കരിയർ ഗൈഡൻസ് സെമിനാർ റവ. ഫാദർ വിജിൻ കോട്ടൂറിന്റെ( ഡയറക്ടർ എസ് എം വൈ എം പെരുവന്താനം ഫൊറോനാ ) അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വച്ച് റവ. ഫാദർ വർഗ്ഗീസ് കൊച്ചുപുരയ്ക്കൽ ( ഡയറക്ടർ കാഞ്ഞിരപ്പള്ളി രൂപത എസ് എം വൈ എം ) ഉദ്ഘാടനം നിർവഹിച്ചു.

Advertisements

സമ്മേളനത്തിൽ വെരി. റവ. ഫാ. തോമസ് നെല്ലൂർ കാലായിപറമ്പിൽ അനുഗ്രഹ പ്രഭാഷണവും ഫാ. ജോസഫ് നെല്ലിമലമറ്റത്തിൽ ആശംസയും അർപ്പിച്ചു. സമ്മേളനത്തിൽ തോമസ് അലക്‌സ് പൗവ്വത്ത് ( പ്രസിഡന്റ് എസ് എം വൈ എം പെരുവന്താനം ഫൊറോനാ) സ്വാഗതവും സ്മിതാ മരിയ വർഗീസ് (ജനറൽ സെക്രട്ടറി എസ് എം വൈ എം കൃതജ്ഞതയും രേഖപ്പെടുത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റവ. ഫാ.ബിജു ചുളയില്ലാപ്ലാക്കൽ,( ഫാക്കൽറ്റി ഹെഡ് മരിയൻ കോളേജ് കുട്ടിക്കാനം ) ബെന്നി തോമസ്( എം. ഡി റൊണാൾഡോ സ്പാഗോ ഇന്റർനാഷണൽ, യുഎഇ ),ഡോ.ആൻറണികല്ലമ്പള്ളി എന്നിവർ കരിയർ ഗൈഡൻസ് സെമിനാറിന് നേതൃത്വം നൽകി. വിവിധ ഇടവകകളിൽ നിന്നും നാനൂറ് കുട്ടികൾ പങ്കെടുത്തു. തുടർന്ന് അജീഷ് ദാസൻ, ഗിരീഷ് കുട്ടൻ, സുധി നെട്ടൂർ, ശങ്കേശ് എന്നിവർ മ്യൂസിക്കൽ ഫെസ്റ്റ് നടത്തി.

Hot Topics

Related Articles