പത്തനംതിട്ട: വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം നടത്തി . വൈഎംസിഎ പ്രസിഡൻ്റ് രാജു തോമസിൻ്റെ അധ്യക്ഷതയിൽ മുൻ നാഷണൽ പ്രസിഡൻ്റ് ലെബി ഫിലിപ്പ് മാത്യു ഉദ്ഘാടനം നടത്തി . വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് മിഷൻ & ഇവാഞ്ചലിസം വിഭാഗം മെമ്പറും, കോട്ടയം ഓർത്തഡോക്സ് തിയോളജീക്കൽ സെമിനാരി പ്രിൻസിപ്പലുമായ റവ ഡോ റെജി മാത്യു , മുഖ്യ പ്രഭാഷണം നടത്തി . മുനിസിപ്പൽ ചെയർമാൻ അഡ്വ ടീ സാക്കിർ ഹുസൈൻ മാനവ മൈത്രി സന്ദേശം നൽകി , പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസ് പോസ്റ്റ് മാസ്റ്റർ ഷൈല മുഹമ്മദ്, ഐക്യ സന്ദേശം നൽകി സെക്രട്ടറി സുനിൽ പി എബ്രഹാം , വൈസ് പ്രസിഡൻ്റ് ബെന്നി എബ്രഹാം അജന്ത , ട്രെഷറർ അനി എം ഏബ്രഹാം , ഏബൽ മാത്യൂ അനു മാത്യൂ ജോർജ് , സാജൻ കോശി. , സാം ടീ സ്കറിയ എന്നിവർ പ്രസംഗിച്ചു
പ്രാർത്ഥന ശ്രുശ്രഷകൾക്കു. കെ കെ ചെറിയാൻജി, വി ടി ഈശോ , മോൾസീ സാം, സിനി ഷാജി, ഐഡാ എൽസാ മാത്യൂ, ആരോൺ ഏബ്രഹാം,. എന്നിവർ കാർമികത്വം വഹിച്ചു.