കുഴിമറ്റം: വൈ.എം.സി.എ.യുടെ ഈ വർഷത്തെ പ്രവർത്തനോത്ഘാടനവും പരിസ്ഥിതി ദിനാഘോഷവും കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും ജൂൺ അഞ്ച് ഞായറാഴ്ച മൂന്ന് മണിക്ക് വൈഎംസിഎ അങ്കണത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. കുഴിമറ്റം പള്ളി വികാരി ഫാ. കുര്യൻ തോമസ് , ജില്ലാ പഞ്ചായത്ത് അംഗം പി.കെ. വൈശാഖ് , ഗ്രാമ പഞ്ചായത്ത് അംഗം ബിനിമോൾ സനൽകുമാർ , വൈ.എം.സി.എ. പ്രസിഡൻറ് രഞ്ജു കെ മാത്യു , സെക്രട്ടറി അരുൺ മർക്കോസ് , ജിക്കു തോമസ് എന്നിവർ പ്രസംഗിക്കും.
Advertisements