കോട്ടയം : കുഴിമറ്റം വൈ.എം.സി.എ. നാടിൻ്റെ സാംസ്ക്കാരിക മുഖവും സാമൂഹിക പ്രതിബദ്ധതയുള്ള ചെറുപ്പക്കാരെ വാർത്തെടുക്കുന്ന കേന്ദ്രവുമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.പറഞ്ഞു. വൈ.എം.സി.എ.യുടെ ഈ വർഷത്തെ പ്രവർത്തനോത്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈ.എം.സി എ. പ്രസിഡൻറ് രഞ്ജു കെ മാത്യു അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായുള്ള പ്ലാവിൻ തൈകളുടെ വിതരണം കുഴിമറ്റം പള്ളി വികാരി ഫാ കുര്യൻ തോമസും കുട്ടികൾക്കുള്ള പഠനോപകരണ വിതരണം ജില്ലാ പഞ്ചായത്ത് അംഗം പി.കെ. വൈശാഖും നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ബിനിമോൾ സനൽകുമാർ , വൈ.എം.സി.എ. സെക്രട്ടറി അരുൺ മർക്കോസ് , ട്രഷറർ ജിക്കു തോമസ് എന്നിവർ പ്രസംഗിച്ചു.