പത്തനംതിട്ട : യുവജനങ്ങൾ സമാധാന സന്ദേശം പരത്തുന്ന ദൗത്യവാഹകരായി മുന്നേറണമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. മത മൈത്രിക്കും,ശാന്തിക്കും, ദേശിയ ഐക്യത്തിനും വേണ്ടി പ്രചാരണം നടത്തുവാൻ വൈ എം സി എ യുക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.പത്തനംതിട്ട നന്നുവക്കാട് നോർത്ത് വൈ എം സി എ യിൽ നടന്ന സമാധാന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മുൻ ദേശിയ പ്രസിഡൻ്റ് ലെബി ഫിലിപ് മാത്യൂ അധ്യക്ഷത വഹിച്ചു.മുൻ സംസ്ഥാന കോ ഓർഡിനേറ്റർ ജോ ഇലഞ്ഞിമൂട്ടിൽ സമാധാന സന്ദേശം നൽകി. മുനിസിപ്പൽ കൗൺസിലർമാരായ പി കെ അനീഷ്, ശോഭാ കെ മാത്യൂ, ആനി സജി, പി വി തോമസ് ,വിൻസെൻ്റ് വറുഗീസ്, വിൻസെൻ്റ് മാത്യൂ, കുഞ്ഞുകുഞ്ഞമ്മ.വർഗീസ് ,എന്നിവർ പ്രസംഗിച്ചു.