പത്തനംതിട്ട: മത ദർശനമല്ല മത തീവ്ര വാദമാണ് ലോക സമാധാനം നശിപ്പിക്കുന്നതെന്നു സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സമുദായ തീവ്ര വാദവും രാജ്യത്തിനു ഭീഷണി ആണ്. വിശ്വ ശാന്തിയുടെ സന്ദേശം പകരുന്ന ഭാരതീയ ഇതിഹാസങ്ങളും ബൈബിളും ഖുറാനും പഠന വിധേയമാക്കാൻ എല്ലാവരും ശ്രമിക്കണം. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറപ്പെടാതിരിക്കുന്നത് അസമാധാനത്തിന് കാരണമാകുന്നു. ഭൗതിക സ്വയം പര്യാപ്തത നേടിയെടുക്കണം. വൈ എം സി എ സമാധാന വാരാചരണം ഇലവുംതിട്ട സരസ കവി മൂലൂർ സ്മാരക ഹാളിൽ ഉദ്ഘാടനം ചെയ്യുക ആയിരുന്നു മന്ത്രി.
മുൻ ദേശീയ പ്രസിഡന്റ് ലെബി ഫിലിപ്പ് മാത്യു അധ്യക്ഷത വഹിച്ചു. ഡോ ജോഷ്വാ മാർ ഇഗ്നത്തിയോസ് അനുഗ്രഹ സന്ദേശം നൽകി. ഡിസ്ട്രിക് ഗവ പ്ലീഡ്ർ അഡ്വ വി വേണു,. റോയ്സ് മല്ലശ്ശേരി, കെ സി രാജഗോപാൽ, ഷെന്നി പോൾ, ഓ വി ജോസഫ്,. ജോ ഇലഞ്ഞിമൂട്ടിൽ, ജോജി പി തോമസ്, അഡ്വ.ബാബുജി കോശി,. റവ എബ്രഹാം കുര്യൻ, ബിജുമോൻ കെ സാമുവേൽ, ടീ എസ് തോമസ്, എബ്രഹാം വറുഗീസ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നിവർ പ്രസംഗിച്ചു.