ശബ്ദമില്ലാത്തവരുടെ ശബ്ദമായി വൈ എം സി എ കൾ മാറണം മന്ത്രി വീണാ ജോർജ്

പത്തനംതിട്ട :ശബ്ദമില്ലാത്തവരുടെ ശബ്ദമായി വൈ എം സി എ കൾ മാറണമെന്നും, വേദന അനുഭവിക്കുന്ന സമൂഹത്തോട് പങ്കുവയ്ക്കുന്ന തരത്തിൽ ഉള്ള കർമ്മ പദ്ധതികൾ സമൂഹത്തിനു നന്മ വിതറുന്ന സന്ദേശമാകണമെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. പത്തനംതിട്ട വൈ എം സി എ യുടെ ചാരിറ്റി പ്രോജക്ടിന്റെ ഉദ്‌ഘാടനം നിർഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി
വൈ എം സി എ മുൻ ദേശീയ പ്രസിഡന്റ് ഡോ ലെബി ഫിലിപ്പ് മാത്യു വിന്റെ അദ്യക്ഷതയിൽ ഇൻ സൈറ്റ് മിഷൻ ഡയറക്ടർ സുനിൽ ഡി കുരുവിള, മുഖ്യ സന്ദേശം നൽകി.
സബ് റീജിയണൽ ചെയർമാൻ അഡ്വ. ബാബുജി കോശി, ഷാർജാ വൈ എം സി എ മുൻ സെക്രട്ടറി അലക്സ്‌ വര്ഗീസ്, മുൻ സബ് റീജിയണൽ ചെയര്മാന്മാരായ, ജോർജ് ഫിലിപ്പ്, കെ വി തോമസ്, ടി എസ് തോമസ്,, സുനിൽ പി എബ്രഹാം, പത്തനംതിട്ട വൈ എം സി എ യുടെ ഭാരവാഹികളായ രാജു തോമസ്, അഡ്വ മനോജ്‌ തെക്കേടം, അനി എബ്രഹാം, അനു മാത്യു ജോർജ് ഏബെൽ മാത്യു, ബെന്നി അജന്താ, മോൾസി സാം എന്നിവർ പ്രസംഗിച്ചു. ചടങ്ങിനോടനുബന്ധിച്ചു എസ് എസ് എൽ സി, പ്ലസ് 2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

Advertisements

Hot Topics

Related Articles