കോട്ടയം : സംസ്ഥാന പൊലീസിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണം യോദ്ധാവിന്റെ ഭാഗമായി ചിങ്ങവനം പോലീസും സ്റ്റുഡൻസ് പൊലീസ് കേഡറ്റ് ചേർന്ന് മിനി മാരത്തോൺ നടത്തി. കോട്ടയം ഇരയിൽക്കടവിലാണ് ലഹരി വിരുദ്ധ മാരത്തോൺ നടത്തിയത്. ഇരയിൽക്കടവ് ബൈപ്പാസ് റോഡിൽ നടന്ന മിനി മാരത്തോണിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു. ഇത്തിത്താനം ഹയർസെക്കൻഡറി സ്കൂളിലെയും , ബുക്കാന ഹൈസ്കൂളിലേയും വിദ്യാർത്ഥികൾ മിനി മാരത്തോണിൽ പങ്കെടുത്തു. ചിങ്ങവനം എസ് ഐ അനീഷ് കുമാർ മിനി മാരത്തോൺ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഈരയിൽക്കടവിലൂടെ നടന്ന മിനി മാരത്തോൺ മണിപ്പുഴ ജംഗ്ഷനിൽ സമാപിച്ചു. തുടർന്നു ചേർന്ന യോഗത്തിൽ ലഹരി വിമുക്ത പ്രതിജ്ഞ ചൊല്ലി. ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ടി.ആർ ജിജു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാർത്ഥികൾ ലഘുലേഖകൾ വിതരണം ചെയ്തു. എസ്.ഐമാരായ അനിൽകുമാർ, മുരുകൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പ്രകാശ് , കിഷോർ ലാൽ എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.